വഴിപാട് ഇതര വരുമാനം വർധിപ്പിക്കാനുള്ള ശ്രീ കൂടൽമാണിക്യദേവസ്വത്തിൻ്റെ പദ്ധതികൾക്ക് പിന്തുണയുമായി കമ്മീഷണർ ബിജു പ്രഭാകർ ഐഎഎസ്; ഐസിഎൽ ഫിൻകോർപ്പുമായി സഹകരിച്ച് ക്ഷേത്രത്തിൽ ഉടൻ അന്നദാനം ആരംഭിക്കും.
ഇരിങ്ങാലക്കുട: വഴിപാട് ഇതര
വരുമാനം വർധിപ്പിക്കാനുള്ള ശ്രീ
കൂടൽമാണിക്യദേവസ്വത്തിന്റെ
പദ്ധതികൾ എത്രയും പെട്ടെന്ന്
പൂർത്തീകരിക്കാൻ അടിയന്തര
നടപടികൾ സ്വീകരിക്കുമെന്ന് ദേവസ്വം
കമ്മീഷണർ ബിജു പ്രഭാകർ
ഐഎഎസ് അറിയിച്ചു. കച്ചേരിവളപ്പ്
പദ്ധതികൾ, മണിമാളിക ,സോളാർ
പാനൽ പദ്ധതി തുടങ്ങിയ
പദ്ധതികളാണ് ദേവസ്വം
സമർപ്പിച്ചിട്ടുള്ളത് പദ്ധതികൾ
യാഥാർഥ്യമാകുന്നതോടെ ദേവസ്വം
നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്
പരിഹാരമാകും. ജീവനക്കാർക്ക്
ശബളവും പെൻഷനും ക്യത്യമായി
നല്കാനും കഴിയും. വൈദ്യുതി
ഉൽപ്പാദനത്തിനായി സോളാർ
പാനലുകൾ സ്ഥാപിക്കുന്നത്
സംബന്ധിച്ച് തിരുവനന്തപുരത്ത് കെ
എസ്ഇബി അധികൃതരുമായി ചർച്ച
നടത്തും. ഐസിഎൽ ഫിൻകോർപ്പിന്റെ
സഹകരണത്തോടെ ക്ഷേത്രത്തിൽ
നിത്യവും അന്നദാനം ഉടൻ
ആരംഭിക്കും. കോവിഡ് സാഹചര്യത്തിൽ
ആദ്യഘട്ടത്തിൽ പാഴ്സൽ ആയും
തുടർന്ന് തെക്കേ ഊട്ടുപുരയിൽ
ഇരുന്നും അന്നദാനം നടത്താനാണ്
തീരുമാനിച്ചിരിക്കുന്നത്. തന്ത്രിമാരുടെ
യോഗം ചേർന്ന് അന്നദാനം തുടങ്ങേണ്ടി
തീയതി തീരുമാനിക്കും.ദേവസ്വം
കമ്മീഷണറായി ചുമതലയേറ്റെടുത്ത
ശേഷം ആദ്യമായി എത്തിയ ബിജു
പ്രഭാകർ ഐഎഎസ് ക്ഷേത്രം,
ലൈബ്രറി, കുട്ടംകുളം, തീർഥക്കുളം
എന്നിവ സന്ദർശിച്ചു. ദേവസ്വം
ചെയർമാൻ പ്രദീപ് മേനോൻ,
ഭരണസമിതി അംഗങ്ങൾ,
അഡ്മിനിസ്ട്രേറ്റർ സുഗിത എം
എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
അന്നദാനം എറ്റെടുത്ത് നടത്താൻ
തയ്യാറാണെന്ന് ഐസിഎൽ
ഫിൻകോർപ്പ് എംഡി കെ ജി
അനിൽകുമാറും അറിയിച്ചു.