തൃശ്ശൂര്‍ ജില്ലയില്‍ 1,843 പേര്‍ക്ക് കൂടി കോവിഡ്, 2,448 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27 %.

തൃശ്ശൂര്‍ ജില്ലയില്‍ 1,843 പേര്‍ക്ക് കൂടി കോവിഡ്, 2,448 പേര്‍ രോഗമുക്തരായി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27 %.

തൃശൂർ: തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച (21/09/2021) 1,834 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,448 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,036 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 62 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,71,870 ആണ്. 4,48,882 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.27% ആണ്.

ജില്ലയില്‍ ചൊവ്വാഴ്ച്ച സമ്പര്‍ക്കം വഴി 1,831 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 08 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 04 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 66 പുരുഷന്‍മാരും 64 സ്ത്രീകളും പത്ത് വയസ്സിനു താഴെ 126 ആണ്‍കുട്ടികളും 130 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 216
വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 335
സര്‍ക്കാര്‍ ആശുപത്രികളില്‍ – 283
സ്വകാര്യ ആശുപത്രികളില്‍ – 464
വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ – 915

കൂടാതെ 16,980 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2,506 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 246 പേര്‍ ആശുപത്രിയിലും 2,260 പേര്‍ വീടുകളിലുമാണ്.

8,277 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3,053 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 5,021 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 203 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 31,54,989 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
745 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 3,30,751 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 36 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
പൂമംഗലം, പുത്തന്‍ച്ചിറ, വേളൂക്കര, പാമ്പൂര്‍, മറ്റത്തൂര്‍, പാവറട്ടി, വാടാനപ്പിളളി, പുത്തൂര്‍, മാടക്കത്തറ, പാഞ്ഞാള്‍, വളളത്തോള്‍നഗര്‍, പുന്നയൂര്‍, പുന്നയൂര്‍ക്കുളം, ത്യപ്രയാര്‍, വലപ്പാട് എന്നിവിടങ്ങളില്‍ നാളെ (22/09/2021) മൊബൈല്‍ ടെസ്റ്റിംഗ് ലാബുകള്‍ കോവിഡ്-19 ടെസ്റ്റുകള്‍ സൗജന്യമായി ചെയ്യുന്നതാണ്. പൊതുജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തേണ്ടതാണ്.
ജില്ലയില്‍ ഇതുവരെ 31,54,511 ഡോസ് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്തു. ഇതില്‍ 22,28,269 പേര്‍ ഒരു ഡോസ് വാക്സിനും, 9,26,242 പേര്‍ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

Please follow and like us: