ഇരിങ്ങാലക്കുട മണ്ഡലത്തിൽ 188 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 74 പേർ പട്ടികയിൽ; മുരിയാട് പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 188 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 74 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.നഗരസഭയിൽ 623 പേരാണ് ഇപ്പോൾ ചികിൽസയിലുള്ളത്.മുരിയാട് പഞ്ചായത്തിൽ 4 ഉം വേളൂക്കരയിൽ 41 ഉം ആളൂരിൽ 20 ഉം പൂമംഗലത്ത് 2 ഉം പടിയൂരിൽ 23 ഉം കാട്ടൂരിൽ 9 ഉം കാറളത്ത് 15 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിൽ ഉള്ളത്.
മുരിയാട് പഞ്ചായത്തിൽ രണ്ട് കോവിഡ് മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആനന്ദപുരം വേഴേക്കാടൻ വേലാണ്ടി മകൻ സുബ്രമണ്യൻ (82) ,ആനന്ദപുരം തേറാട്ടിൽ പരേതനായ അന്തോണി ഭാര്യ അന്നമ്മ (96) എന്നിവരാണ് മരിച്ചത്. പങ്കജാക്ഷിയാണ് മരിച്ച സുബ്രമണ്യൻ്റെ ഭാര്യ. ഉഷ, ഷൈല, ഷാജു, പ്രസന്നൻ എന്നിവർ മക്കളും ബാബു, പരേതനായ മാധവൻ, രാജി, സതി എന്നിവർ മരുമക്കളുമാണ്. അന്നമ്മയാണ് മരിച്ച അന്തോണിയുടെ ഭാര്യ. സിസിലി, റോസിലി, ജോസ്, പരേതനായ ലാസർ, ഫ്രാൻസിസ്, ജോൺസൻ, ഷൈനി, ലാലി, റപ്പായി എന്നിവർ മക്കളും പരേതനായ വർഗ്ഗീസ്, റപ്പായി, എൽസി, റോസിലി, മോളി, റോസ്മി, അന്തോണി, ജോയ്, ഡേവിസ് എന്നിവർ മരുമക്കളുമാണ്.