കാണാതായ മാടായിക്കോണം സ്വദേശി സുജേഷ് കണ്ണാട്ട് സുരക്ഷിതനായി തിരിച്ചെത്തി; കണ്ണൂർ പറശ്ശിനിക്കടവിൽ തീർഥയാത്രക്ക് പോയതായിരുന്നുവെന്ന് വിശദീകരിച്ച് പോലീസ്.
ഇരിങ്ങാലക്കുട: കാണാതായ
മാടായിക്കോണം സ്വദേശിയും
സിപിഎമ്മിന്റെ മുൻ പ്രവർത്തകനുമായ
മാടായിക്കോണം കണ്ണാട്ട് വീട്ടിൽ
സുജേഷ് (37) സുരക്ഷിതനായി വീട്ടിൽ
തിരിച്ചെത്തി. തിങ്കളാഴ്ച
പുലർച്ചോടെയാണ് സുജേഷ് വീട്ടിൽ
തിരിച്ചെത്തിയത്. ശനിയാഴ്ച രാവിലെ
കാറിൽ വീട്ടിൽ നിന്ന് ഇറങ്ങിയ
സുജേഷിനെക്കുറിച്ച് വിവരങ്ങൾ
ഇല്ലാതിരുന്നതിനെ തുടർന്ന്
സഹോദരൻ ഇന്നലെ പോലീസിൽ
പരാതി നല്കുകയും പോലീസ്
കേസ്സെടുത്ത് അന്വേഷണം
ആരംഭിക്കുകയും ചെയ്തിരുന്നു.
കണ്ണൂർ പറശ്ശിനിക്കടവിൽ താൻ
തീർത്ഥയാത്രക്ക് പോയതാണെന്ന്
സുജേഷ് വ്യക്തമാക്കിയതായി പോലീസ്
പറഞ്ഞു. ഇത്തരം യാത്രകൾക്കായി
സുജേഷ് സമയം
ചിലവഴിക്കാറുണ്ടെന്നും എന്നാൽ
ഇത്തവണ വീട്ടിൽ
സൂചിപ്പിച്ചിരുന്നില്ലെന്നും പോലീസ്
സൂചിപ്പിച്ചു. സുജേഷിന്റെ മൊബൈൽ
ട്രാക്ക് ചെയ്ത് ഇരിങ്ങാലക്കുടയിലുള്ള
നിന്നുള്ള പോലീസ് സംഘം കണ്ണൂരിൽ
എത്തിയപ്പോഴേക്കും സുജേഷ് അവിടെ
നിന്ന് മടങ്ങിയിരുന്നു. കരുവന്നൂർ
ബാങ്കിലെ സാമ്പത്തിക തട്ടിപ്പുകൾക്ക്
എതിരെ പോരാടുകയും പാർട്ടിയിൽ
നിന്ന് പുറത്താക്കപ്പെടുകയും ചെയ്ത
സുജേഷിനെ കാണാനില്ല എന്ന പരാതി
എറെ മാധ്യമശ്രദ്ധ നേടിയിരുന്നു.