ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്;നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്;നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 127 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 19 ഉം കാറളത്ത് 12 ഉം വേളൂക്കരയിൽ 30 ഉം കാട്ടൂരിൽ 9 ഉം ആളൂരിൽ 23 ഉം മുരിയാട് 7 ഉം പൂമംഗലത്ത് 13 ഉം പടിയൂരിൽ 14 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്.
നഗരസഭയിലും വേളൂക്കര പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നഗരസഭ പരിധിയിൽ ചേലൂർ പെരുവല്ലിപ്പാടത്ത് അറക്കൽ സുബ്രമണ്യൻ ഭാര്യ ശാന്ത (51) യാണ് മരിച്ചത്. ശരത്, സാരംഗ്, ഷാരോൺ, ശരണ്യ എന്നിവർ മക്കളാണ്.
വേളൂക്കര പഞ്ചായത്തിൽ അവിട്ടത്തൂർ വാരിയത്ത്പറമ്പിൽ പരേതനായ വേലായുധൻ്റെ ഭാര്യ കാളിക്കുട്ടി (72) ആണ് മരിച്ചത്. അജിത, അഭിലാഷ് എന്നിവർ മക്കളാണ്.

Please follow and like us: