പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ രണ്ടാമനും പിടിയിൽ; പെൺകുട്ടി യുവാക്കളെ പരിചയപ്പെട്ടത് മിസ്ഡ് കോളിൽ തിരിച്ച് വിളിച്ചതോടെ.

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ
പ്രലോഭിപ്പിച്ച് പീഡിപ്പിച്ച കേസിൽ
രണ്ടാമനും പിടിയിൽ; പെൺകുട്ടി
യുവാക്കളെ പരിചയപ്പെട്ടത് മിസ്ഡ്
കോളിൽ തിരിച്ച് വിളിച്ചതോടെ.

ചാലക്കുടി: : മൊബൈൽ ഫോണിൽ
വന്ന മിസ്ഡ് കോളിൽ തിരിച്ചു വിളിച്ചതു
വഴി പരിചയപ്പെട്ട പെൺകുട്ടിയെ
പ്രലോഭിപ്പിച്ച് പീഡനത്തിരയാക്കിയ
കേസിൽ ഒളിവിലായിരുന്ന
രണ്ടാമനെയും തൃശ്ശൂർ റൂറൽ ജില്ലാ
പോലീസ് മേധാവി ജി. പൂങ്കുഴലി
ഐപിഎസിന്റെ നിർദ്ദേശപ്രകാരം
ചാലക്കുടി ഡിവൈസി സി.ആർ
സന്തോഷും സംഘവും പിടികൂടി.
പാലക്കാട് ജില്ല മംഗലംഡാം
പാണ്ടാങ്കോട് സ്വദേശി ജീവിൻ വർഗ്ഗീസ്
(29 വയസ്) ആണ് പിടിയിലായത്.
രണ്ട് വർഷങ്ങൾക്ക് മുൻപ്
പെൺകുട്ടിയുടെ ഫോണിലേക്ക്
ജിവിന്റെ സുഹൃത്തായ വയനാട്
കേണിച്ചിറ സ്വദേശി രജീഷിന്റെ
ഫോണിൽ നിന്നും മിസ്ഡ് കോൾ
വന്നതാണ് കേസിനാസ്പദമായ
സംഭവങ്ങളുടെ തുടക്കം.
പെൺകുട്ടി മിസ്ഡ് കോൾ വന്ന
നമ്പറിലേക്ക് തിരിച്ചു വിളിച്ചതോടെ
രജീഷ് പരിചയപ്പെടുകയും തുടർന്ന്
പെൺകുട്ടിയെ തുടരെതുടരെ വിളിച്ച്
പരിചയം
വളർത്തിയെടുക്കുകയുമായിരുന്നു.
കിച്ചുവെന്നാണ് പേരെന്നും വീട് വയനാട്
ആണെന്നുമാണ് ഇയാൾ പെൺകുട്ടിയെ
ധരിപ്പിച്ചിരുന്നത്. കൂടെ ജോലി ചെയ്യുന്ന
ജീവിനും പെൺകുട്ടിയുടെ നമ്പർ
കൈക്കലാക്കി ഫോണിലൂടെ സൗഹൃദം
ദൃഢമാക്കി. കഴിഞ്ഞ മാസം
പെൺകുട്ടിയെ നേരിൽ
കാണാനാഗ്രഹമുണ്ടെന്ന് പറഞ്ഞ്
ചാലക്കുടിയിലെത്തിയ ഇരുവരും
പെൺകുട്ടിയെ പ്രലോഭിപ്പിച്ച്
കൊരട്ടിയിൽ നിന്നും ചാലക്കുടിയിലേക്ക്
വിളിച്ചു വരുത്തുകയും സംസാരമധ്യേ
പെൺകുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന്
മനസിലാക്കി ഓട്ടോ റിക്ഷയിൽ
പെൺകുട്ടിയുടെ വീട്ടിലെത്തിച്ച്
പീഡിപ്പിക്കുകയുമായിരുന്നു.
പെൺകുട്ടിയുടെ മാതാപിതാക്കൾ
വിവരമറിഞ്ഞതോടെ പോലീസിൽ
പരാതിപ്പെടുകയും കൊരട്ടി പോലീസ്
സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത്
നടത്തിയ അന്വേഷണത്തിൽ വയനാട്
സ്വദേശിയെ രണ്ട് ദിവസത്തിനുള്ളിൽ
പിടികൂടുകയും ചെയ്തുവെങ്കിലും
ജിവിനെ പിടികൂടാനായിരുന്നില്ല.
ഇതിനെ തുടർന്ന് പ്രത്യേകാന്വേഷണ
സംഘം രൂപീകരിച്ച് നടത്തിയ
അന്വേഷണത്തിലാണ് ജിവിൻ
പിടിയിലാവുന്നത്.
കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ
ബി.കെ അരുൺ, ഡിവൈഎസ്പിയുടെ
പ്രത്യേകാന്വേഷണ സംഘത്തിലെ
എസ്ഐ മാരായ ജോഷി ടി.സി, ജിനു
മോൻ തച്ചേത്ത്, എഎസ്ഐമാരായ
സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്,
പി.എം മൂസ, സീനിയർ സിപിഒ മാരായ
വി.യു സിൽജോ, എ.യു റെജി, ബിനു
എം.ജെ, ഷിജോ തോമസ്
എന്നിവരടങ്ങിയ സംഘത്തിന്റെ
ആഴ്ചകളോളമുള്ള അന്വേഷണ
ഫലമായാണ് ജിവിനെ പിടികൂടാനായത്.
ചോദ്യം ചെയ്യലിൽ ആദ്യമൊക്കെ
ഒഴിഞ്ഞു മാറിയെങ്കിലും
ശാസ്ത്രീയമായ ചോദ്യം ചെയ്യലിൽ
ജീവിൻ കുറ്റം സമ്മതിക്കുകയായിരുന്നു.
രജീഷ് പിടിയിലായതറിഞ്ഞ താൻ
തന്ത്രപൂർവ്വം നാട്ടിൽ നിന്നും
മൂവാറ്റുപുഴയിലേക്ക് പോയെന്നും
അവിടെ താമസിക്കുകയും പോലീസ്
വീട്ടിൽ അന്വേഷിച്ച് വരാതിരുന്നതിനെ
തുടർന്ന്
വീട്ടിലെത്തുകയുമായിരുന്നുവെന്നും
ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എന്നാൽ ജീവിന്റെ വീടും വീട്ടുകാരേയും
രഹസ്യമായി നിരീക്ഷിച്ചു കൊണ്ടിരുന്ന
അന്വേഷണ സംഘാഗങ്ങൾ ഇയാൾ
വീട്ടിലെത്തിയതായി മനസിലാക്കി
വീടിനു സമീപത്തു നിന്നും തന്ത്രപരമായി
പിടികൂടുകയായിരുന്നു. തുടർന്ന് വൈദ്യ
പരിശോധനകളും മറ്റു നടപടി ക്രമങ്ങളും
പൂർത്തിയാക്കി കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് ജിവിനെ
കോടതിയിൽ ഹാജരാക്കിയതിനെ
തുടർന്ന് റിമാന്റ് ചെയ്തു.

Please follow and like us: