” നശാമുക്ത് ” പദ്ധതിയുടെ ഭാഗമായി സ്കൂൾതലങ്ങളിൽ ബോധവല്കരണ പ്രവർത്തനങ്ങൾ നടത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു; എടതിരിഞ്ഞി എച്ച്ഡിപി സമാജം സ്കൂളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നു.

” നശാമുക്ത് ” പദ്ധതിയുടെ ഭാഗമായി
സ്കൂൾതലങ്ങളിൽ ബോധവല്കരണ
പ്രവർത്തനങ്ങൾ നടത്താൻ നടപടികൾ
സ്വീകരിക്കുമെന്ന് മന്ത്രി ഡോ. ആർ
ബിന്ദു; എടതിരിഞ്ഞി എച്ച്ഡിപി സമാജം
സ്കൂളിലും സ്റ്റുഡന്റ് പോലീസ് കേഡറ്റ്
പദ്ധതി ആരംഭിക്കുന്നു.

ഇരിങ്ങാലക്കുട: ലഹരി വസ്തുക്കളുടെ
ഉപയോഗം മൂലം ഉണ്ടാകുന്ന
പ്രശ്നങ്ങൾ പരിഹരിക്കൻ
ആവിഷ്ക്കരിച്ചിട്ടുള്ള ” നശാമുക്ത് ” പദ്ധതിയുടെ ഭാഗമായി സാമൂഹ്യനീതി
വകുപ്പിന്റെ നേത്യത്വത്തിൽ സ്കൂൾ
തലത്തിൽ ബോധവല്ക്കരണ
പ്രവർത്തനങ്ങൾ നടത്തുമെന്ന് ഉന്നത
വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ
ബിന്ദു.എടതിരിഞ്ഞി എച്ച്ഡിപി സമാജം
ഹയർ സെക്കണ്ടറി സ്കൂളിൽ
ആരംഭിക്കുന്ന സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതിയുടെ ഓഫീസ് റൂമിന്റെ
ഉദ്ഘാടനം നിർവഹിച്ച്
സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രളയക്കാലത്തും മഹാമാരിക്കാലത്തും
ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെ
കേരളത്തിലെ യുവതലമുറ
മാത്യകാപരമായ പ്രവർത്തനങ്ങളിലൂടെ
ലോകത്തിന് മുന്നിൽ തന്നെ സാന്നിധ്യം
തെളിയിച്ചതാണ്. ദുരന്തമുഖങ്ങളിൽ
ഇടപെടാനും
യുവതലമുറയെക്കുറിച്ചുള്ള
കാഴ്ചപ്പാടുകൾ തിരുത്താനും കഴിഞ്ഞു.
എന്നാൽ മദ്യത്തിന്റെയും
മയക്കുമരുന്നിന്റെയും സ്വാധീനം
യുവജനങ്ങളിൽ വർധിച്ച്
വരുന്നുവെന്നതും നമ്മൾ
കാണേണ്ടതുണ്ട്. കുട്ടികളിൽ
അച്ചടക്കവും സാമൂഹ്യ പ്രതിബദ്ധതയും
പൗരബോധവും
നിയമസംഹിതകളോടുള്ള ആദരവും
സംജാതമാക്കാൻ സ്റ്റുഡന്റ് പോലീസ്
കേഡറ്റ് പദ്ധതി
സഹായകരമാകുമെന്നും സംസ്ഥാനത്ത്
മികച്ച രീതിയിലാണ് പദ്ധതി
നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സമാജം ഹാളിൽ നടന്ന ചടങ്ങിൽ
പഞ്ചായത്ത് പ്രസിഡണ്ട് ലത
സഹദേവൻ അധ്യക്ഷയായിരുന്നു.
ബ്ലോക്ക് പ്രസിഡണ്ട് വിജയലക്ഷ്മി
വിനയചന്ദ്രൻ, ജില്ലാ വിദ്യാഭ്യാസ
ഓഫീസർ എൻ ഡി സുരേഷ്,
എഡിഎൻഒ സുരേഷ് എൻ ഡി,
ജില്ലാ ബ്ലോക്ക്, പഞ്ചായത്ത്
അംഗങ്ങൾ, പോലീസ്, എക്സൈസ്
ഉദ്യോഗസ്ഥർ, അധ്യാപകർ, പിടിഎ
അംഗങ്ങൾ, സമാജം ഭരണ സമിതി
അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സമാജം മാനേജർ ഭരതൻ
കണ്ടെങ്കാട്ടിൽ സ്വാഗതവും പ്രധാന
അധ്യാപിക സി പി സ്മിത നന്ദിയും
പറഞ്ഞു.

Please follow and like us: