ഇരിങ്ങാലക്കുട മണ്ഡലത്തിൽ 294 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ മാത്രം ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 105 പേർക്ക്; ആളൂർ, വേളൂക്കര പഞ്ചായത്തുകളിലും നഗരസഭയിലുമായി നാല് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ
294 പേർക്ക് കൂടി കോവിഡ്.
നഗരസഭയിൽ മാത്രം 105 പേർക്കാണ്
ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇതോടെ നഗരസഭയിൽ
ചികിൽസയിലുള്ളവരുടെ എണ്ണം 594
ആയി. വേളൂക്കര, പൂമംഗലം
പഞ്ചായത്തുകളിൽ 37 പേർ വീതവും
പടിയൂർ, കാട്ടൂർ പഞ്ചായത്തുകളിൽ 23
പേർ വീതവും ആളൂരിൽ 30 ഉം മുരിയാട്
20 ഉം കാറളത്ത് 19 ഉം പേർ ഇന്നത്തെ
കോവിഡ് ബാധിതരുടെ പട്ടികയിലുണ്ട്.
ആളൂർ, വേളൂക്കര
പഞ്ചായത്തുകളിലും
നഗരസഭയിലുമായി നാല് കോവിഡ്
മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ആളൂർ പഞ്ചായത്തിൽ വാഴപ്പിളളി
മാത്യു ഭാര്യ മേരി (90) ആണ് മരിച്ചത്.
ശാന്ത, ഫ്ളോറൻസ്, സിസിലി, അഡ്വ
പാപ്പച്ചൻ, ലിൻസി, ജസ്റ്റിൻ എന്നിവർ
മക്കളും തോമസ്, കുര്യാക്കോസ്,
പരേതനായ ഫ്രാൻസിസ്, വിൻസി,
പിയൂസ്, സുനി എന്നിവർ
മരുമക്കളുമാണ്.
വേളൂക്കര പഞ്ചായത്തിൽ
കടുപ്പശ്ശേരി നീളപ്പിള്ളി വീട്ടിൽ ചക്കൻ
മകൻ തങ്കപ്പൻ (64)ആണ്
മരിച്ചത് ദേവുവാണ് ഭാര്യ. ബിനു, ബീന
എന്നിവർ മക്കളും നിവിയ, സുരേഷ്
എന്നിവർ മരുമക്കളുമാണ്. വേളൂക്കര
പഞ്ചായത്തിൽ തന്നെ കോവിഡ്
ചികിൽസയിലായിരുന്ന നടവരമ്പ്
ചിറയത്ത് മടത്തിൽ വീട്ടിൽ
സുബ്രമണ്യനും മരണമടഞ്ഞു.
നഗരസഭയിൽ ചാവറ നഗറിൽ
പോഴത്തുപറമ്പിൽ റോസി ജോസഫ്
(78) ആണ് മരിച്ചത്. പുല്ലൂർ മിഷൻ
ആശുപത്രിയിൽ ചികിത്സയിലായിരുന്നു.