സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി; എരിയ സമ്മേളനം നവംബർ 30, ഡിസംബർ 1 തീയതികളിൽ; കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പും ചർച്ചാ വിഷയമാകുമെന്ന് സൂചന.

സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി; എരിയ സമ്മേളനം നവംബർ 30, ഡിസംബർ 1 തീയതികളിൽ; കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പും ചർച്ചാ വിഷയമാകുമെന്ന് സൂചന.

ഇരിങ്ങാലക്കുട: സിപിഎം
ഇരുപത്തിമൂന്നാം പാർട്ടി
കോൺഗ്രസിനു മുന്നോടിയായുള
ബ്രാഞ്ച് സമ്മേളനങ്ങൾക്ക്
തുടക്കമായി. സിപിഎം ഇരിങ്ങാലക്കുട
ഏരിയ കമ്മിറ്റിയുടെ പരിധിയിലുള്ള 154
ബ്രാഞ്ചുകളിലെ സമ്മേളനങ്ങളാണ്
കഴിഞ്ഞ ദിവസങ്ങളിലായി
ആരംഭിച്ചിരിക്കുന്നത് .എരിയ കമ്മിറ്റി
അംഗങ്ങൾ ഉദ്ഘാടകരായി
പങ്കെടുക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ
ഒക്ടോബർ 15ന് പൂർത്തീകരിക്കാനാണ്
ലക്ഷ്യമിടുന്നത്. പതിമൂന്ന് ലോക്കൽ
കമ്മിറ്റികളുടെ കീഴിൽ ഉള്ള ലോക്കൽ
സമ്മേളനങ്ങൾ ഒക്ടോബർ 17 ന്
ആരംഭിച്ച് നവംബർ 15 ന്
പൂർത്തീകരിക്കും. തുടർന്ന് എരിയ
സമ്മേളനം നവംബർ 30, ഡിസംബർ 1
തീയതികളിലായി നടക്കും.21 അംഗ
എരിയ കമ്മിറ്റിയെയും എരിയ
സെക്രട്ടറിയെയും സമ്മേളനം
തിരഞ്ഞെടുക്കും.കോവിഡ്
പശ്ചാത്തലത്തിൽ ഇത്തവണ
സമ്മേളനങ്ങളോടനുബന്ധിച്ചുള്ള
പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും
മാറ്റി വച്ചിട്ടുണ്ട്. അതേ സമയം
ഓൺലൈനിൽ സെമിനാറുകൾ
സംഘടിപ്പിച്ചിട്ടുണ്ട്.
തദ്ദേശസ്ഥാപനങ്ങളിലേക്കും
നിയമസഭയിലേക്കും നടന്ന
തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷം
നേടിയ വിജയത്തിന്റെ തിളക്കത്തിലാണ്
സമ്മേളനം നടക്കുന്നത്. അതേ സമയം
പാർട്ടിയുടെ നിയന്ത്രണത്തിലുള്ള
കരുവന്നൂർ സർവ്വീസ് സഹകരണ
ബാങ്കിൽ നടന്ന കോടികളുടെ
ക്രമക്കേടുകളും പാർട്ടി അംഗങ്ങൾ
തന്നെ അറസ്റ്റിൽ ആയതും എരിയയിൽ
നിന്നുള്ള സീനിയർ നേതാക്കൾ തന്നെ
പാർട്ടിയുടെ അച്ചടക്ക നടപടികൾ
നേരിട്ടതും നേട്ടങ്ങളുടെ തിളക്കം
കുറച്ചിട്ടുണ്ട്. ബാങ്കിന്റെ പരിധിയിൽ
വരുന്ന പൊറത്തിശ്ശേരിയിലെ 28
ബ്രാഞ്ചുകളിൽ ബാങ്കിലെ സാമ്പത്തിക
തട്ടിപ്പ് ചർച്ചയായി വരാൻ സാദ്ധ്യത
ഉണ്ടെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്.
അതേ സമയം കരുവന്നൂർ ബാങ്ക്
വിഷയത്തിൽ പാർട്ടി സ്വീകരിച്ച
അച്ചടക്ക നടപടികൾ നേരത്തെ തന്നെ
ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്ത
കഴിഞ്ഞതാണെന്നും പാർട്ടി നേത്യത്വം
ചൂണ്ടിക്കാണിക്കുന്നുണ്ട്.

Please follow and like us: