രാഷ്ട്രീയവിരോധത്താൽ അക്രമണം; സിപിഎം പ്രവർത്തകരായ പ്രതികൾക്ക് തടവും പിഴയും.
ഇരിങ്ങാലക്കുട : ബി.ജെ.പി
പ്രവർത്തകരായ ലോകമലേശ്വരം
ഉഴവത്തുകടവ് ചുള്ളിപ്പറമ്പിൽ
പങ്കജാക്ഷൻ മകൻ ജിനിൽ,
ലോകമലേശ്വരം കാവിൽകടവ്
വള്ളാൻപറമ്പത്ത് പണിക്കശ്ശേരി
രാജേന്ദ്രൻ മകൻ ജിനേന്ദ്രൻ എന്നിവരെ
ആക്രമിച്ച കേസിൽ പ്രതികളും
സി.പി.എം പ്രവർത്തകരുമായ
ലോകമലേശ്വരം സ്വദേശികളായ
ഉഴവത്തുകടവ്
അടിമപ്പറമ്പിൽ അബി എന്ന
സുൾഫിക്കർ (41),
അറക്കപ്പറമ്പിൽ ഷിബു (27),
തേവാലിൽ
പഭേഷ് (41) എന്നിവരെ കുറ്റക്കാരെന്ന്
കണ്ട് ഇരിങ്ങാലക്കുട പ്രിൻസിപ്പൽ
അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ടി.
സഞ്ജ ഇന്ത്യൻ ശിക്ഷാനിയമം
വിവിധ വകുപ്പുകൾ പ്രകാരം 5 വർഷം
കഠിനതടവും 25000 രൂപ പിഴയും
ശിക്ഷ വിധിച്ചു. പിഴത്തുകയിൽ 10000/-
രൂപ പരിക്കേറ്റവർക്ക് നൽകുവാനും
കോടതി ഉത്തരവായി.2014 മാർച്ച് 16 ന്
രാത്രി 11.50 നാണ് സംഭവം നടന്നത്.
ഉഴവത്തുകടവിലുള്ള
സി.പി.എമ്മിന്റെ കൊടിതോരണങ്ങൾ
നശിപ്പിച്ചതിലുള്ള വിരോധത്താൽ
പ്രതികൾ മാരകായുധങ്ങളായ
ഇരുമ്പുവടി, ഇരുമ്പുപൈപ്പ് എന്നിവ
ഉപയോഗിച്ച് ജിനിലിനെയും
ജിനേന്ദ്രനെയും
ആക്രമിക്കുകയായിരുന്നു.
കൊടുങ്ങല്ലൂർ പോലീസ് സബ്
ഇൻസ്പെക്ടറായിരുന്ന പി.കെ.
പത്മരാജന്റെ നേതൃത്വത്തിലാണ് കേസ്
രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി
കുറ്റപത്രം സമർപ്പിച്ചത്.കേസിൽ
പ്രോസിക്യൂഷൻ ഭാഗത്തു
നിന്നും
സാക്ഷികളെ
വിസ്തരിക്കുകയും രേഖകൾ
ഹാജരാക്കുകയും ചെയ്തു. കേസിൽ
പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ
പബ്ലിക് പ്രോസിക്യൂട്ടർ പി.ജെ.
ജോബി, അഡ്വക്കേറ്റുമാരായ ജിഷ
ജോബി, എബിൻ ഗോപുരൻ എന്നിവർ
ഹാജരായി