ക്വാറം തികഞ്ഞില്ല; വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയ യോഗം പിരിച്ച് വിട്ടു.

ക്വാറം തികഞ്ഞില്ല; വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ യുഡിഎഫ് നല്കിയ അവിശ്വാസപ്രമേയ യോഗം പിരിച്ച് വിട്ടു.

ഇരിങ്ങാലക്കുടം : ക്വാറം
തികയാഞ്ഞതിനെ തുടർന്ന്
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്
എം എം മുകേഷിനെതിരെ
പ്രതിപക്ഷമായ യുഡിഎഫ് നല്കിയ
അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ
വിളിച്ച യോഗം പിരിച്ച് വിട്ടു. പട്ടികജാതി
വിഭാഗത്തിലുള്ള വെള്ളാങ്ങല്ലൂർ
ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ
പഞ്ചായത്ത് പ്രസിഡണ്ട്
അധിക്ഷേപിച്ചുവെന്നും ഭരണഘടനാ
ലംഘനം നടത്തിയെന്നും
ചൂണ്ടിക്കാട്ടിയാണ് 21 അംഗ
പഞ്ചായത്ത് ഭരണസമിതിയിലെ
പ്രതിപക്ഷമായ എട്ട് യുഡിഎഫ്
അംഗങ്ങൾ പ്രസിഡണ്ടിന് എതിരെ ഈ
മാസം 2 ന് അവിശ്വാസത്തിന് നോട്ടീസ്
നല്കിയത്. സിപിഐ ക്കാരനായ
ബ്ലോക്ക് അംഗത്തെ
അധിക്ഷേപിച്ചതായി അംഗം തന്നെ
പോലീസിൽ പരാതി നല്കിയിരുന്നു. 13
അംഗ ഭരണകക്ഷിയിൽ സിപിഐ ക്ക്
നാല് അംഗങ്ങളുണ്ട്. വിഷയത്തെ
ചൊല്ലി പ്രാദേശികതലത്തിൽ രൂപം
കൊണ്ട് സിപിഎം-സിപിഐ ഭിന്നതകൾ
മുന്നിൽ കണ്ടാണ് യുഡിഎഫ്
അവിശ്വാസത്തിന് നോട്ടീസ്
നല്കിയിരുന്നത്. എന്നാൽ യോഗത്തിന്
ഭരണകക്ഷിയിലെ 13 അംഗങ്ങളും
എത്തിയില്ല. യോഗം ചേരാൻ 11 പേർ
വേണമെന്നും ക്വാറം
തികയാത്തതിനാൽ യോഗം പിരിച്ച്
വിട്ടതായും വരണാധികാരിയും
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്
സെക്രട്ടറിയുമായ ഇ എം
ലോഹിതാക്ഷൻ
പ്രഖ്യാപിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ
ബി സജീവ്കുമാർ, ഉദ്യോഗസ്ഥരായി
പ്രിയദർശൻ, സി എ സിദിഖ് എന്നിവരും
നടപടികൾ നിയന്ത്രിക്കാൻ
ഉണ്ടായിരുന്നു. പഞ്ചായത്ത്
കോൺഫ്രൻസ് ഹാളിൽ 11 മണിക്കാണ്
യോഗം വിളിച്ചിരുന്നത്. യോഗം പിരിച്ച്
വിട്ടതായുള്ള പ്രഖ്യാപനം എതാനും
മിനിറ്റുകൾക്കുള്ളിൽ തന്നെ
വന്നതോടെ യുഡിഎഫ് അംഗങ്ങൾ
പുറത്തിറങ്ങി. പ്രമേയത്ത
നേരിടാനുള്ള ചങ്കൂറ്റം പോലും
ഭരണപക്ഷം കാണിച്ചില്ലെന്നും
അധികാരത്തിൽ തുടരാൻ
അർഹതയില്ലെന്നും പ്രസിഡണ്ടിന്റെ
രാജി ആവശ്യപ്പെട്ടും യുഡിഎഫ്
പ്രവർത്തകർ പ്രകടനം നടത്തി.
ഭരണസമിതിക്ക് ഐക്യദാർഡ്യം
പ്രഖ്യാപിച്ച് എൽഡിഎഫും പ്രകടനം
നടത്തി. സിപിഐ ക്കാരിയായ വൈസ്-
പ്രസിഡണ്ട് സുജന ബാബുവും പ്രധാന
സിപിഐ പ്രവർത്തകരും പ്രകടനത്തിൽ
പങ്കെടുത്തില്ല. സിപിഐ ഉന്നയിച്ച
ആവശ്യങ്ങളിൽ തീരുമാനം
ആകാത്തതിനാൽ
ഇടതുമുന്നണിയുമായി
സഹകരിക്കില്ലെന്നും
ആഹ്ളാദപ്രകടനത്തിൽ നിന്ന് വിട്ടു
നിന്നതാണെന്നും സിപിഐ പഞ്ചായത്ത്
സെക്രട്ടറി സുരേഷ് പണിക്കശ്ശേരി
അറിയിച്ചു. ഇരിങ്ങാലക്കുട പോലീസ്
എസ് ഐ വി ജിഷിലിന്റെ
നേത്യത്വത്തിൽ വൻ പോലീസ് സംഘവും
സ്ഥലത്ത് എത്തിയിരുന്നു.

Please follow and like us: