അഴീക്കോട് പൊമ്പാനോ ഹാച്ചറി മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു; പ്രവർത്തനം ആരംഭിക്കുന്നത് 2.4 കോടി രൂപ ചിലവിൽ.

അഴീക്കോട് പൊമ്പാനോ ഹാച്ചറി മന്ത്രി
സജി ചെറിയാൻ സന്ദർശിച്ചു;
പ്രവർത്തനം ആരംഭിക്കുന്നത് 2.4 കോടി
രൂപ ചിലവിൽ.

കൊടുങ്ങല്ലൂർ:സംസ്ഥാനത്ത
ആദ്യത്തെ പൊമ്പാനോ ഹാച്ചറിയായ
(വറ്റ മത്സ്യം) അഴീക്കോട് പൊമ്പാനോ
ഹാച്ചറി സംസ്ഥാന ഫിഷറീസ് വകുപ്പ്
മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു.
ഹാച്ചറിയുടെ പ്രവർത്തനങ്ങൾ
വിലയിരുത്തിയ അദ്ദേഹം ഫിഷറീസ്
മേഖലയിലെ വികസന പ്രവർത്തനങ്ങൾ
വേഗത്തിലാക്കുമെന്നും കടൽ
മത്സ്യകുഞ്ഞുങ്ങളുടെയും വനാമി
ചെമ്മീൻ അടക്കമുള്ളവയുടെയും
വിത്തുൽപാദനം വർധിപ്പിക്കാൻ
ആവശ്യമായ നടപടികൾ
സ്വീകരിക്കുമെന്നും പറഞ്ഞു.
കടൽ, കായൽ ജലത്തിൽ ഒരു പോലെ
വളർത്തിയെടുക്കാവുന്നതും കർഷകർ
ഏറ്റവും കൂടുതൽ
ആവശ്യപ്പെടുന്നതുമായ മത്സ്യ ഇനമാണ്
പൊമ്പാനോ. അഴീക്കോട് ചെമ്മീൻ
വിത്തുൽപാദന കേന്ദ്രത്തിനോട്
ചേർന്നുള്ള പൊമ്പാനോ ഹാച്ചറി (വറ്റ
മത്സ്യം) കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ
കേന്ദ്രത്തിന്റെ സാങ്കേതിക
സഹായത്തോടെ 2.4 കോടി രൂപ
ചെലവഴിച്ച് 2020 ഒക്ടോബർ
മൂന്നിനാണ് പ്രവർത്തനം
ആരംഭിക്കുന്നത്. അത്യാധുനിക
രീതിയിലുള്ള ലബോറട്ടറികളും
ഇവിടെയുണ്ട്. വർഷത്തിൽ 50 ലക്ഷം
മത്സ്യക്കുഞ്ഞുങ്ങളെ ഉൽപാദിപ്പിക്കാൻ
കഴിയുന്ന വിധമാണ് ഇതിന്റെ
പ്രവർത്തനം.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ,
എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി
രാജൻ, വൈസ് പ്രസിഡന്റ് പ്രസീന
റാഫി, ജില്ലാ പഞ്ചായത്തംഗം സുഗത
ശശിധരൻ, ഫിഷറീസ് ജെ ഡി സാജു,
ഫിഷറീസ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ
മാജ പി ജോസ്, പൊയ്യ ഹാച്ചറി ഡി ഡി
മുജീബ് എന്നിവർ സന്ദർശക
സംഘത്തിൽ ഉണ്ടായിരുന്നു.

Please follow and like us: