ഇരിങ്ങാലക്കുട മണ്ഡലത്തിൽ 247 പേർക്ക് കൂടി കോവിഡ്; ആളൂരിൽ 63 ഉം വേളൂക്കരയിൽ 57 ഉം മുരിയാട് 55 ഉം പടിയൂരിൽ 33 പേരും പട്ടികയിൽ; കാറളം പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 247 പേർക്ക് . നഗരസഭയിൽ 17 ഉം വേളൂക്കരയിൽ 57 ഉം പടിയൂരിൽ 33 ഉം ആളൂരിൽ 63 ഉം മുരിയാട് .55 ഉം പൂമംഗലത്ത് 6 ഉം കാട്ടൂരിലും കാറളത്തും 8 വീതവും പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.
കാറളം പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. താണിശ്ശേരി പനങ്ങാട്ടിൽ സുബ്രമണ്യൻ (73) ആണ് മരിച്ചത്. സുലോചനയാണ് ഭാര്യ. ബിന്ദു, സിന്ധു എന്നിവർ മക്കളും ഗോപി, അനിലൻ എന്നിവർ മരുമക്കളുമാണ്.