ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 73 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 19 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.കാട്ടൂരിൽ 12 ഉം പടിയൂരിൽ 4 ഉം മുരിയാട് 2 ഉം ആളൂരിൽ 16 ഉം പൂമംഗലത്ത് 7 ഉം കാറളത്ത് 9 ഉം വേളൂക്കരയിൽ 4 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.
മുരിയാട് പഞ്ചായത്തിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുല്ലൂർ-അമ്പലനടയിൽ കുഞ്ഞുപറമ്പിൽ മാണി മകൻ സുബ്രമണ്യൻ (62) ആണ് മരിച്ചത്. സുധയാണ് ഭാര്യ .ഹിത, ഹിമ എന്നിവർ മക്കളും സൂരജ് മരുമകനുമാണ്.

Please follow and like us: