പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ ; ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് നിവേദനവുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ.

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ ; ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രിക്ക് നിവേദനവുമായി കേരള പത്രപ്രവർത്തക അസോസിയേഷൻ.

ഇരിങ്ങാലക്കുട: പ്രാദേശിക മാധ്യമ പ്രവർത്തകർ നേരിടുന്ന വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേരളപത്രപ്രവർത്തക അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേത്യത്വത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദുവിന് നിവേദനം.സംസ്ഥാനത്തെ പ്രാദേശിക മാധ്യമ പ്രവർത്തകരുടെ കണക്കെടുപ്പ് നടത്തുക, ഇവർ നേരിടുന്ന വിഷയങ്ങൾ പഠിക്കാൻ കമ്മീഷനെ നിയമിക്കുക, പ്രാദേശികമാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി എർപ്പെടുത്തുക, ജില്ലാതല അക്രഡിറ്റേഷൻ ഉറപ്പാക്കുക, ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചിട്ടുള്ളത്. കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കൂട്ടായ്മകൾ ഗുണകരമാകുമെന്നും അസോസിയേഷൻ ഉന്നയിക്കുന്ന വിഷയങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി. യൂണിറ്റ് പ്രസിഡണ്ട് മൂലയിൽ വിജയകുമാർ അധ്യക്ഷത വഹിച്ചു.അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ നീവിൻ ചന്ദ്രൻ, ഗ്രീഷ്മ ബെന്നറ്റ്, വൈഷ്ണവ് വി നവീൻ, കൃഷ്ണ ടി എം, അശ്വിൻ ശങ്കർ പി വി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. അസോസിയേഷൻ അംഗങ്ങൾക്കുള്ള ഐഡി കാർഡുകളും ചടങ്ങിൽ മന്ത്രി വിതരണം ചെയ്തു. അസോസിയേഷൻ ജില്ലാ ജോയിൻ്റ് സെക്രട്ടറി ഷോബി കെ പോൾ, എറണാകുളം മേഖലാ സെക്രട്ടറി കെ കെ സുമേഷ്, പ്രസ്സ് ക്ലബ് പ്രസിഡണ്ട് കെ കെ ചന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു. നീവിൻ ചന്ദ്രൻ മറുപടി പ്രസംഗം നടത്തി. യൂണിറ്റ് സെക്രട്ടറി നവീൻ ഭഗീരഥൻ സ്വാഗതവും ട്രഷറർ ജോസ് മാമ്പിള്ളി നന്ദിയും പറഞ്ഞു.

Please follow and like us: