ഇരിങ്ങാലക്കുട മണ്ഡലത്തിൽ 180 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 36 ഉം ആളൂരിൽ 64 ഉം പേർ പട്ടികയിൽ; നഗരസഭയിലും മുരിയാട്, പടിയൂർ പഞ്ചായത്തുകളിലുമായി നാല് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 180 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 36 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 488 പേരാണ് നിലവിൽ നഗരസഭയിൽ ചികിൽസയിൽ ഉള്ളത്. മുരിയാട് 20 ഉം പടിയൂരിൽ 11 ഉം കാറളത്ത് 10 ഉം പൂമംഗലത്ത് 9 ഉം കാട്ടൂരിൽ 3 ഉം ആളൂരിൽ 64 ഉം വേളൂക്കരയിൽ 27 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിൽ ഉള്ളത്.
മണ്ഡലത്തിൽ നഗരസഭയിലും മുരിയാട്, പടിയൂർ പഞ്ചായത്തുകളിലുമായി നാല് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നഗരസഭയിൽ തെക്കേ അങ്ങാടി ചിരിയങ്കണ്ടത്ത് ചാക്കോള ഇട്ടി മാത്യുവിൻ്റെ മകൻ ഇറാനിമോവ് ( 91) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് മരണമടഞ്ഞ മുൻനഗരസഭ കൗൺസിലർ ജോസ് ചാക്കോളയുടെ പിതാവാണ്. റോസിയാണ് ഭാര്യ. ലാലി, ലിജി, പരേതനായ ജോസ് എന്നിവർ മക്കളും ജോണി പോട്ടക്കാരൻ, ജോസ് ചുക്കിരിയാൻ, മിനി എന്നിവർ മരുമക്കളുമാണ്.
കോവിഡ് ബാധിച്ച്പൊറത്തിശ്ശേരി താഴത്തേതിൽ പരേതനായ ഗോപാലൻ ഭാര്യ ലക്ഷ്മി (77) മരിച്ചു. ശോഭ മകളും ദാസൻ മരുമകനുമാണ്.
മുരിയാട് പഞ്ചായത്തിൽ മേലേത്ത് പറമ്പിൽ ദാമോദരൻ ഭാര്യ ധനലക്ഷ്മി (74) ആണ് മരിച്ചത് .സിന്ധു, ശ്രീനി, സിനി, സ്മിത, സന്ധ്യ എന്നിവർ മക്കളും സുബ്രമണ്യൻ, ഗായത്രി, രാജീവ്, വിജയ് എന്നിവർ മരുമക്കളുമാണ്.
പടിയൂർ പഞ്ചായത്തിൽ ചേലൂർ ചൊവ്വൂക്കാരൻ ആൻ്റു മകൻ ജീവൻ (39) ആണ് മരിച്ചത്. മിനിയാണ് ഭാര്യ. ആരോൺ, എയ്ഞ്ചൽ, അനുഗ്രഹ എന്നിവർ മക്കളാണ്.