ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ജലവിതരണത്തിനായി വാട്ടർ മാപ്പിംഗ് പദ്ധതി; സാങ്കേതികസഹായം നൽകാനായി കറുകുറ്റി എസ് സി എം എസിലെ വാട്ടർ ഇൻസ്റ്റിട്യൂട്ടും.

ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ജലവിതരണത്തിനായി വാട്ടർ മാപ്പിംഗ് പദ്ധതി; സാങ്കേതികസഹായം നൽകാനായി കറുകുറ്റി എസ് സി എം എസിലെ വാട്ടർ ഇൻസ്റ്റിട്യൂട്ടും.

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക
മണ്ഡലത്തിൽ ജല വിതരണത്തിനായി
വാട്ടർ മാപ്പിംഗ് പദ്ധതി
ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി
ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി
വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദുവിന്റെ
അദ്ധ്യക്ഷതയിൽ വാട്ടർ അതോറിറ്റി
ഉദ്യോഗസ്ഥരുടേയും കറുകുറ്റി എസ്.
സി.എം.എസ് എഞ്ചിനീയറിംങ്ങ്
പ്രതിനിധികളുടേയും യോഗം ചേർന്നു.
കേരള വാട്ടർ അതോറിറ്റിയുടെ
പദ്ധതികളുടെ കാര്യക്ഷമത ഉറപ്പു
വരുത്തി , അതോറിറ്റിയുടെ നെറ്റ്
വർക്കിനെ ജിഐഎസ് സാങ്കേതിക
വിദ്യയുപയോഗിച്ച് മാപ്പ് ചെയ്ത് ,
പമ്പുകളുടെ കാര്യക്ഷമത , ജല
വിനയോഗം, ജല വിതരണം,
ഗുണനിലവാരം , ഒഴുക്കിലെ തടസ്സം , ജല
നഷ്ടം എന്നിവയെല്ലാം കണ്ടെത്തി
ജനങ്ങൾക്ക് എല്ലാ ദിവസവും ജലലഭ്യത
ഉറപ്പു വരുത്തുന്നതിന് വേണ്ടിയുള്ള
സമഗ്ര പദ്ധതിയായാണ് കേരള വാട്ടർ
അതോറിറ്റി മുഖേന നടപ്പിലാക്കുന്ന
വാട്ടർ മാപ്പിംഗിലൂടെ വിഭാവനം
ചെയ്യുന്നത്. ഇതിന് വേണ്ട സാങ്കേതിക
സഹായമാണ് എസ്.സി.എം.എസ്
കോളേജിലെ വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട്
നൽകുക.
കൂടാതെ മണ്ഡലത്തിലെ ഗാർഹിക
കാർഷിക- വാണിജ്യ ആവശ്യങ്ങൾ
കൃത്യമായി തിരിച്ചു
മനസ്സിലാക്കുന്നതിനും പ്രാദേശികമായ
ജല ആസ്തികൾ കണ്ടെത്തുന്നതിനും ,
നിലവിലെ പദ്ധതികൾ കൂടി
ഉപയോഗപ്പെടുത്തി മണ്ഡലത്തിൽ
ജലലഭ്യത ഉറപ്പു വരുത്തുന്നതിനും വാട്ടർ
മാപ്പിംഗിലൂടെ സാധിക്കും .
ഇരിങ്ങാലക്കുട പി. ഡബ്ല. ഡി റസ്റ്റ്
ഹൗസിൽ ചേർന്ന യോഗത്തിൽ കേരള
വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട
ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ
കെ.ആർ. വിജു മോഹൻ , വാട്ടർ
അതോറിറ്റി പ്ലാനിങ്ങ് എക്സിക്യൂട്ടീവ്
എഞ്ചിനീയർ ഡോ.ഷൈജു. പി.
തടത്തിൽ , വാട്ടർ അതോറിറ്റി അസി.
എക്സിക്യൂട്ടീവ് എഞ്ചിനീയർ
പി.പി.രേഷ്മ, എസ്.സി.എം.എസ്
കോളേജ് വൈസ് ചാൻസലർ പ്രമോദ്,
തേവന്നൂർ പ്രിൻസിപ്പൽ ഡോ. സി.ജെ.
പ്രവീൺ ലാൽ, ഗ്രൂപ്പ് ഡയറക്ടർ എസ്.
ഗോപകുമാർ, വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട്
ഡയറക്ടർ ഡോ.സണ്ണി ജോർജ്
എന്നിവർ പങ്കെടുത്തു

Please follow and like us: