വാഹനാപകടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ ഇരിങ്ങാലക്കുട സ്വദേശിനി മരിച്ചു.
ഇരിങ്ങാലക്കുട :വാഹനാപകടത്തിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഇരിങ്ങാലക്കുട സ്വദേശിനിയായ ജീവനക്കാരി മരിച്ചു.ആസാദ് റോഡിൽ ജവഹർ കോളനിയിൽ തരുപറമ്പിൽ വീട്ടിൽ മനോജിൻ്റെ ഭാര്യ ജിഷ (44) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെ എറണാകുളത്ത് വച്ചായിരുന്നു അപകടം.ജിഷ ഓടിച്ചിരുന്ന സ്കൂട്ടറിൽ സ്വകാര്യ ബസ്സ് ഇടിച്ചായിരുന്നു അപകടം. ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ജനറൽ ആശുപത്രിയിലെ കോവിഡ് വിഭാഗത്തിൽ താത്കാലിക ജീവനക്കാരിയായി എതാനും മാസങ്ങളായി പ്രവർത്തിച്ച് വരികയാണ്. ഹെന്ന, ഹെബിൻ, ഹെലൻ എന്നിവർ മക്കളാണ്.