പാലാ ബിഷപ്പിനെ പിന്തുണച്ചുകൊണ്ടുള്ള ഇരിങ്ങാലക്കുട രൂപത ബിഷപ്പിൻ്റെ നിലപാടിൽ പ്രതിഷേധിച്ച് മുസ്ലീം ജമാഅത്ത് കമ്മിറ്റി; കോടതികൾ തള്ളിക്കളഞ്ഞ ലൗജിഹാദ് പരാമർശങ്ങൾ ബിഷപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് വേദനാജനകമെന്നും ഇരിങ്ങാലക്കുട മുസ്ലീം ജമാഅത്ത് കമ്മിറ്റി.
ഇരിങ്ങാലക്കുട: പാലാ ബിഷപ്പിൻ്റെ ലൗ ജിഹാദ് പ്രയോഗത്തെ പിന്തുണച്ച് കൊണ്ടുള്ള ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ്റെ പ്രസ്താവനക്കെതിരെ മുസ്ലീം ജമാഅത്ത് കമ്മിറ്റി. കോടതികൾ തള്ളിക്കളഞ്ഞ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ലൗ ജിഹാദ് പരാമർശങ്ങൾ ക്രൈസ്തവ സമൂഹത്തിൻ്റെ ആദരണീയനായ പണ്ഡിതൻ്റെ ഭാഗത്ത് നിന്ന് വന്നത് വേദനാജനകമാണ് .എത് ബോധത്തിൻ്റെ അടിസ്ഥാനത്തിലാണ് നാർക്കോട്ടിക് ജിഹാദ് പോലുള്ള പരാമർശങ്ങൾ നടത്തിയതെന്ന് മനസ്സിലാകുന്നില്ല .മത സൗഹാർദ്ദത്തിൽ വിള്ളൽ ഉണ്ടാക്കുന്ന പരാമർശങ്ങൾ ബിഷപ്പിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായത് പ്രതിഷേധാർഹമാണെന്നും ഇരിങ്ങാലക്കുട മുസ്ലീം ജമാഅത്ത് കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രൂപതാ ദിനത്തോടനുബന്ധിച്ച് സെൻ്റ് തോമസ് കത്തീഡ്രലിൽ നടന്ന കുർബാന മധ്യേയാണ് യുവതി യുവാക്കളെ വഴി തെറ്റിക്കുന്ന ലൗ ജിഹാദിൻ്റെയും ലഹരി ജിഹാദിൻ്റെയും കാര്യത്തിൽ മാതാപിതാക്കൾ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടത്. തീവ്രവാദം അനിയന്ത്രിതമായി വളരുകയാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.