ഇരിങ്ങാലക്കുട മണ്ഡലത്തിൽ 198 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 28 ഉം മുരിയാട് 49 ഉം കാറളത്തും വേളൂക്കരയിൽ 40 പേർ വീതവും പട്ടികയിൽ;മുരിയാട്, ആളൂർ പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 198 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ ഇന്ന് 28 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കാട്ടൂരിൽ 11 ഉം മുരിയാട് 49 ഉം കാറളത്ത് 40 ഉം പടിയൂരിൽ 10 ഉം ആളൂരിൽ 18 ഉം പൂമംഗലത്ത് 2 ഉം വേളൂക്കരയിൽ 40 പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മുരിയാട്, ആളൂർ പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മുരിയാട് പഞ്ചായത്തിൽ പുല്ലൂർ പാറേപറമ്പിൽ പരേതനായ മോഹൻദാസിൻ്റെ ഭാര്യ രുഗ്മിണി (55) ആണ് മരിച്ചത് .മഹേഷ്, മനീഷ്, മഞ്ജുഷ എന്നിവർ മക്കളും അരുൺരാജ് മരുമകനുമാണ്.
ആളൂർ പഞ്ചായത്തിൽ കണ്ണംകുന്നി ഡേവി ഭാര്യ മിനി (48) ആണ് മരിച്ചത്. ഡെൽന, ബാജിയോ, സാവിയോ എന്നിവർ മക്കളാണ്.