എം എൽ എ കെയർ ;
ചാലക്കുടിയിൽ ചികിത്സാ
ഉപകരണങ്ങൾ വിതരണം ചെയ്തു.
ചാലക്കുടി:എംഎൽഎ കെയർ
പദ്ധതിയുടെയും ഇന്ത്യൻ റെഡ് ക്രോസ്
സൊസൈറ്റിയുടെയും
സംയുക്താഭിമുഖ്യത്തിൽ നിയോജക
മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ
ചികിത്സ ഉപകരണങ്ങളുടെയും
ആരോഗ്യ സാമഗ്രികളുടെയും
വിതരണോദ്ഘാടനം ബെന്നി
ബെഹന്നാൻ എം പി നിർവഹിച്ചു.
കോവിഡ് മഹാമാരി കാലത്ത്
സാധാരണ ജനങ്ങൾ ആശ്രയിക്കുന്ന
സർക്കാർ ആരോഗ്യ കേന്ദ്രങ്ങളെ
കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ
ഭാഗമായാണ് ചികിത്സാ സഹായ
ഉപകരണങ്ങൾ വിതരണം
ചെയ്തതെന്ന് സനീഷ്കുമാർ ജോസഫ്
എം എൽ എ അറിയിച്ചു. ചാലക്കുടി
താലൂക്ക് ആശുപത്രിയിലേയ്ക്ക്
വെന്റിലേറ്ററും മരുന്നുകളും നിയോജക
മണ്ഡലത്തിലെ എല്ലാ ഹെൽത്ത്
സെന്ററുകളിലേക്കും ഓക്സിജൻ
കോൺസട്രേറ്റർ, പൾസ് ഓക്സി മീറ്റർ,
സാനിറ്റെസർ മരുന്നുകൾ എന്നിവ
ഉൾപ്പെടെയുള്ള ആരോഗ്യ
സാമഗ്രികളുമാണ് വിതരണം ചെയ്തത്.
റെഡ് ക്രോസ് സൊസൈറ്റി ചെയർമാൻ
അഡ്വക്കേറ്റ് എം എസ് അനിൽകുമാർ
ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നഗരസഭ
ചെയർമാൻ വി ഒ പൈലപ്പൻ, വൈസ്
ചെയർപേഴ്സൺ സിന്ധു ലോജു, ജില്ലാ
പഞ്ചായത്തംഗം ലീല സുബ്രമണ്യൻ,
ബ്ലോക്ക് പഞ്ചാത്ത് പ്രസിഡന്റ് വേണു
കണ്ടരുമഠത്തിൽ, വൈസ് പ്രസിഡന്റ്
ലീന ഡേവിസ്, ഗ്രാമപഞ്ചായത്ത്
പ്രസിഡന്റുമാരായ മായ ശിവദാസ്,
സുനിത എം എസ്, പ്രിൻസി ഫ്രാൻസിസ്,
പി സി ബിജു ബ്ലോക്ക്
പഞ്ചാത്തംഗങ്ങളായ സി വി
ആന്റണി, പി കെ ജേക്കബ്ബ്, പി പി
പോളി, ഷാൻഡി ജോസഫ്, വനജ
ദിവാകരൻ റെഡ് ക്രോസ്
പ്രതിനിധികളായ പ്രദീപ് കെ ജി, പ്രവീൺ
എ പി, കൗൺസിലർമാരായ കെ വി
പോൾ, ബിജു എസ് ചിറയത്ത്, എം എം
അനിൽ കുമാർ, താലൂക്ക് ആശുപത്രി
സൂപ്രണ്ട് ഡോ.എൻ എ ഷീജ
തുടങ്ങിയവർ പങ്കെടുത്തു.