പുതുക്കാട് ഊർജ്ജയാൻ പദ്ധതി
ആരംഭിച്ചു.
പുതുക്കാട്:സംസ്ഥാന എനർജി
മാനേജ്മെന്റ് സെന്റർ തൃശൂർ
ഘടകത്തിന്റെ സിൽവർ ജൂബിലിയുടെ
ഭാഗമായി സുസ്ഥിര ജീവിതം ഊർജ്ജ
സംരക്ഷണത്തിലൂടെ എന്ന സന്ദേശം
വിദ്യാർത്ഥികളിലൂടെ സമൂഹത്തിലേക്ക്
എത്തിക്കുന്ന പ്രവർത്തനങ്ങൾക്കുള്ള
ഊർജ്ജയാൻ പദ്ധതി പുതുക്കാട്
ആരംഭിച്ചു.
നിയോജക മണ്ഡലത്തിലെ തദ്ദേശ
സ്വയംഭരണ സ്ഥാപനങ്ങൾ,
വിദ്യാലയങ്ങൾ, വൈദ്യുതി വിഭാഗം
ഗ്രാമീണ, കലാ, കായിക സാംസ്കാരിക
സംഘടനകൾ എന്നിവയുടെ
സഹകരണത്തോടെയാണ്
ഊർജ്ജയാൻ പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ
വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ഹോം
എൻജി ഓഡിറ്റ്, ഹോം എനർജി സർവേ,
ഊർജ ഉപയോഗരേഖ, വിവിധ
ഓൺലൈൻ മത്സരങ്ങൾ, ഊർജ്ജ
സംരക്ഷണ ബോധവൽക്കരണ സർവേ
തുടങ്ങിയവ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള
ഊർജ്ജ ഡയറി ഓരോ
വിദ്യാർത്ഥികൾക്കും നൽകി കൊണ്ട്
ജനകീയ ക്യാമ്പയിനും നടത്തും. തദ്ദേശ
സ്വയംഭരണ സ്ഥാപന ഓഫീസ് ഊർജ്ജ
ഓഡിറ്റ്, വനിതാ സംരംഭക യൂണിറ്റ്
ഊർജ്ജ ഓഡിറ്റ് എന്നിവയും ഇതിന്റെ
ഭാഗമായി സംഘടിപ്പിക്കും.
നിയോജക മണ്ഡലം ഊർജജയാൻ
ഊർജ്ജ ഓഡിറ്റ് ഉദ്ഘാടനം പുതുക്കാട്
എം എൽ എ കെ കെ രാമചന്ദ്രൻ
നിർവഹിച്ചു. കൊടകര ബ്ലോക്ക്
പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ
കൊടകര ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ഷീല ജോർജ്ജ്
അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്
മെമ്പർ
വി എസ് പ്രിൻസ്, പഞ്ചായത്ത്
പ്രസിഡന്റുമാരായ കെ എം
ബാബുരാജ്, പ്രിൻസൺ ടിഎൽ, ടി
എസ് ബൈജു, പഞ്ചായത്ത്
സെക്രട്ടറിമാർ, ജില്ലാ കോ-
ഓർഡിനേറ്റർ ഡോ. ടി വി
വിമൽകുമാർ, ഇ എം സി ഊർജ്ജ
ഓഡിറ്റ് ഹെഡ് ജോൺസൻ ഡാനിയൽ
എന്നിവർ പരിപാടിയിൽ പങ്കെടുത്തു.