ഠാണാ-ചന്തക്കുന്ന് വികസനം; ഭൂമി എറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഠാണാ-ചന്തക്കുന്ന് വികസനം; ഭൂമി എറ്റെടുക്കാൻ സ്പെഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്.

ഇരിങ്ങാലക്കുട :നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഠാണാ – ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സെപ്ഷ്യൽ തഹസിൽദാരെ നിയോഗിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. 32 കോടിയുടെ ഭരണാനുമതി ലഭിച്ച റോഡ് വികസനത്തിനായി ഇരിങ്ങാലക്കുട മനവലശ്ശേരി വില്ലേജുകളിലായി ഏകദേശം ഒന്നര ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുന്നത്.

കൊടുങ്ങല്ലൂർ –ഷൊർണൂർ സംസ്‌ഥാന പാതയിൽ നിലവിൽ 11 മീറ്റർ വീതി മാത്രമുള്ള ഠാണാ ചന്തക്കുന്ന് റോഡ് 17 മീറ്റർ വീതിയിലാക്കി ബി. എം. ബി. സി. നിലവാരത്തിൽ മെക്കാഡം ടാറിങ് നടത്തിയാണ് വികസിപ്പിക്കുന്നത്. ഇതിനായുള്ള സർവ്വേ നടപടികളെല്ലാം പൂർത്തീകരിച്ചു കഴിഞ്ഞു. പ്രസ്തുത 17 മീറ്റർ വീതിയിൽ 13.8 മീറ്റർ വീതിയിൽ റോഡും ബാക്കി 3.2 മീറ്റർ വീതിയിൽ നടപ്പാതകളോട് കൂടിയ കാനകളുമാണ് ഉണ്ടായിരിക്കുക. ഇതിന് പുറമെ ട്രാഫിക് സേഫ്റ്റിക്ക് വേണ്ടിയുള്ള ലൈൻ മാർക്കിങ്ങ്, റിഫ്ലക്ടറുകൾ, സൂചന ബോർഡുകൾ, ദിശ ബോർഡുകൾ എന്നിവയും സ്‌ഥാപിക്കും. വികസന പ്രവർത്തിയുടെ ഭാഗമായി കെ. എസ്. ഇ. ബി. പോസ്റ്റുകൾ, ബി. എസ്. എൻ. എൽ കേബിൾ പോസ്റ്റുകൾ, വാട്ടർ അതോറിറ്റി പൈപ്പുകൾ എന്നിവയെല്ലാം മാറ്റി സ്‌ഥാപിക്കുന്നതിനുള്ള നടപടിയുമുണ്ടാകും.

Please follow and like us: