ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 61 ഉം കാട്ടൂരിൽ 40 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് പേർക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു..

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 61 ഉം കാട്ടൂരിൽ 40 ഉം പേർ പട്ടികയിൽ; നഗരസഭയിലും ആളൂർ പഞ്ചായത്തിലും രണ്ട് പേർക്ക് മരണാനന്തര പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 166 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 61 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവിൽ 552 പേരാണ് നഗരസഭ പരിധിയിൽ ഇപ്പോൾ ചികിൽസയിലുള്ളത്. വേളൂക്കരയിൽ 10 ഉം മുരിയാട് 8 ഉം കാട്ടൂരിൽ 40 ഉം കാറളത്ത് 28 ഉം പൂമംഗലത്ത് 6 ഉം ആളൂരിൽ 13 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. പടിയൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
നഗരസഭയിലും ആളൂർ പഞ്ചായത്തിലുമായി രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരുവർക്കും മരണാനന്തര പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. നഗരസഭയിൽ മാടായിക്കോണം കുരിയക്കാട്ടിൽ ബാലൻ (68) ആണ് മരിച്ചത്. അമ്മിണിയാണ് ഭാര്യ. കിരൺ മകനും അശ്വതി മരുമകളുമാണ്.
ആളൂർ പഞ്ചായത്തിൽ പൊരുന്നുംകുന്ന് വെളിയത്ത്പറമ്പിൽ കുഞ്ഞപ്പൻ (80) ആണ് മരിച്ചത്. പരേതയായ അന്നംകുട്ടിയാണ് ഭാര്യ. ബിജു, റീന എന്നിവർ മക്കളും റോസിലി, ഷാജു എന്നിവർ മരുമക്കളുമാണ്.

Please follow and like us: