സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 25772 പേർക്ക് ; രോഗസ്ഥിരീകരണനിരക്ക്.15.87 %.
തൃശൂർ : കേരളത്തിൽ ഇന്ന് 25,772
പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 3194, മലപ്പുറം 2952,
കോഴിക്കോട് 2669, തൃശൂർ 2557, കൊല്ലം
2548, പാലക്കാട് 2332, കോട്ടയം 1814,
തിരുവനന്തപുരം 1686, കണ്ണൂർ 1649,
ആലപ്പുഴ 1435, പത്തനംതിട്ട 1016,
ഇടുക്കി 925, വയനാട് 607,
കാസർഗോഡ് 388 എന്നിങ്ങനെയാണ്
ജില്ലകളിൽ ഇന്ന് രോഗ ബാധ
സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,428
സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ്
പോസിറ്റിവിറ്റി നിരക്ക് 15.87 ആണ്.
ഇതുവരെ 3,26,70,564 ആകെ
സാമ്പിളുകളാണ് പരിശോധിച്ചത്.
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ
റേഷ്യാ (WIPR) ഏഴിന് മുകളിലുള്ള 296
തദ്ദേശ സ്വയംഭരണ്
പ്രദേശങ്ങളാണുള്ളത്. അതിൽ 81
എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം
ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 189
മരണങ്ങളാണ് കോവിഡ്-19
മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്.
ഇതോടെ ആകെ മരണം 21,820 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 133
പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും
വന്നവരാണ്. 24,253 പേർക്ക്
സമ്പർക്കത്തിലൂടെയാണ് രോഗം
ബാധിച്ചത്. 1261 പേരുടെ സമ്പർക്ക
ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ
പ്രവർത്തകർക്ക് രോഗം ബാധിച്ചു.
രോഗം സ്ഥിരീകരിച്ച്
ചികിത്സയിലായിരുന്ന 27,320 പേർ
രോഗമുക്തി നേടി. തിരുവനന്തപുരം
2085, കൊല്ലം 3490, പത്തനംതിട്ട 1243,
ആലപ്പുഴ 1909, കോട്ടയം 1457, ഇടുക്കി
422, എറണാകുളം 2319, തൃശൂർ 2776,
പാലക്കാട് 1996, മലപ്പുറം 3964,
കോഴിക്കോട് 3319, വയനാട് 914, കണ്ണൂർ
914, കാസർഗോഡ് 512
എന്നിങ്ങനെയാണ് രോഗമുക്തിയായത്.
ഇതോടെ 2,37,045 പേരാണ് രോഗം
സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
39,93,877 പേർ ഇതുവരെ കോവിഡിൽ
നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി
6,18,684 പേരാണ് ഇപ്പോൾ
നിരീക്ഷണത്തിലുള്ളത്. ഇവരിൽ
5,85,749 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ
ക്വാറീനിലും 32,935 പേർ
ആശുപത്രികളിലും
നിരീക്ഷണത്തിലാണ്. 2464 പേരെയാണ്
പുതുതായി ആശുപത്രിയിൽ
പ്രവേശിപ്പിച്ചത്.
കോവിഡ് 19 വിശകലന റിപ്പോർട്ട്
. ഇന്ന് വൈകുന്നേരം വരെ
വാക്സിനേഷൻ എടുക്കേണ്ട
ജനസംഖ്യയുടെ 76.15 ശതമാനം പേർക്ക്
(2,18,54,153) ഒരു ഡോസ് വാക്സിൻ
നൽകി
28.73 ശതമാനം പേർക്ക് (82,46,563)
രണ്ട് ഡോസ് വാക്സിൻ നൽകി
. ഇന്ത്യയിൽ ഏറ്റവും കൂടുതൽ
വാക്സിനേഷൻ/ ദശലക്ഷം ഉള്ള
സംസ്ഥാനം കേരളമാണ് (8,38,438)
. 45 വയസിൽ കൂടുതൽ പ്രായമുള്ള 92
ശതമാനത്തിലധികം പേർക്ക് ഒറ്റ
ഡോസും 48 ശതമാനം പേർക്ക് രണ്ട്
ഡോസും വാക്സിനേഷൻ
നൽകിയിട്ടുണ്ട്.
. കോവിഡ് 19 വാക്സിൻ ആളുകളെ
രോഗബാധയിൽ നിന്നും ഗുരുതരമായ
അസുഖത്തിൽ നിന്നും
സംരക്ഷിക്കുകയും
ആശുപത്രിവാസത്തിന്റെയും
മരണത്തിന്റെയും സാധ്യത ഗണ്യമായി
കുറയ്ക്കുകയും ചെയ്യുന്നു.
. നിലവിൽ 2,37,045 കോവിഡ്
കേസുകളിൽ, 13.3 ശതമാനം
വ്യക്തികൾ മാത്രമാണ് ആശുപത്രി
ഫീൽഡ് ആശുപത്രികളിൽ
പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത് .