ചിമ്മിനി ഡാമിൽ നിന്നും അധികജലം നാളെ പുറത്തേക്ക് ഒഴുക്കുന്നു; കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യത;ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും.
തൃശൂർ: ചിമ്മിനി ഡാമിലെ ജലവിതാനം അനുവദനീയമായ സംഭരണ ജലവിതാനത്തേക്കാൾ കൂടുതൽ ആയതിനാലും വൃഷ്ടിപ്രദേശത്തെ മഴ മൂലം ഡാമിലേക്കുള്ള നീരൊഴുക്ക് കൂടിയതിനാലും ഡാമിൻ്റെ 4 സ്പിൽവേ ഷട്ടറുകൾ നാളെ (07/09) രാവിലെ 8 മണിക്ക് ശേഷം
ആവശ്യമായ മുന്നറിയിപ്പുകൾ നൽകി
5 സെൻറീമീറ്റർ വീതം തുറന്ന് കുറുമാലി പുഴയിലേക്ക് ജലം
ഒഴുക്കി വിടും.
കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതു ജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. ആവശ്യമെങ്കിൽ
കോവിഡ് മാനദണ്ഡം അനുസരിച്ച് ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിൽ
പ്രളയ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും.
പൊതുജനങ്ങൾക്ക് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് മൈക്ക് അനൗൺസ്മെൻറ് മുഖേന നൽകും. മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ ദുരന്തനിവാരണ ചെയർപേഴ്സൺ കൂടെയായ ജില്ലാ കലക്ടർ അറിയിച്ചു.