ഇരിങ്ങാലക്കുട മണ്ഡലത്തിൽ 179 പേർക്ക് കൂടി കോവിഡ്; മുരിയാട് 30 ഉം പടിയൂരിൽ 24 ഉം നഗരസഭയിൽ 20 പേർ പട്ടികയിൽ; നഗരസഭ പരിധിയിലുള്ള സ്പെഷ്യൽ സബ്‌- ജയിലിൽ 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 179 പേർക്ക് കൂടി കോവിഡ്; മുരിയാട് 30 ഉം പടിയൂരിൽ 24 ഉം നഗരസഭയിൽ 20 പേർ പട്ടികയിൽ; നഗരസഭ പരിധിയിലുള്ള സ്പെഷ്യൽ സബ്‌- ജയിലിൽ 54 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 179 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 47 ഉം മുരിയാട് പഞ്ചായത്തിൽ 30 ഉം പടിയൂരിൽ 24 ഉം കാറളം, വേളൂക്കര പഞ്ചായത്തുകളിൽ 19 പേർക്ക് വീതവും ആളൂരിൽ 16 ഉം പൂമംഗലത്ത് 15 ഉം കാട്ടൂരിൽ 9 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നഗരസഭ പരിധിയിൽ വാർഡ് 32 ൽ ഉൾപ്പെടുന്ന സ്പെഷ്യൽ സബ് – ജയിലിൽ കഴിഞ്ഞ ദിവസം നടന്ന ആൻ്റിജൻ പരിശോധനയിൽ 54 പേർക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 104 പേരാണ് ജയിലിൽ ഉള്ളത്. രോഗലക്ഷണങ്ങൾ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ ജയിൽ അധികൃതർ നല്കിയ അപേക്ഷയെ തുടർന്ന് ആരോഗ്യ വകുപ്പ് പരിശോധന നടത്തുകയായിരുന്നു. 50 പേർക്കായി ഇന്ന് ആർടിപിസിആർ പരിശോധന നടത്തിയിട്ടുണ്ട്. ജീവനക്കാർക്കായി നടത്തിയ ആൻ്റിജൻ പരിശോധനയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച തടവുപുള്ളികളിൽ ഒരാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ബാക്കിയുള്ളവരിൽ ആർക്കും ഗുരുതരലക്ഷണങ്ങൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.

Please follow and like us: