കുർബാന പരിഷ്കാരവുമായി ഇരിങ്ങാലക്കുട രൂപത മുന്നോട്ട്; ഇടയലേഖനം വായിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ;സിനഡിൻ്റെ തീരുമാനം ഒരേ മനസ്സോടെ നടപ്പാക്കണമെന്നും വിയോജന സ്വരങ്ങൾ ഉണ്ടാകരുതെന്നും വൈദികരും സമർപ്പിതരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബിഷപ്പ്.

കുർബാന പരിഷ്കാരവുമായി ഇരിങ്ങാലക്കുട രൂപത മുന്നോട്ട്; ഇടയലേഖനം വായിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ;സിനഡിൻ്റെ തീരുമാനം ഒരേ മനസ്സോടെ നടപ്പാക്കണമെന്നും വിയോജന സ്വരങ്ങൾ ഉണ്ടാകരുതെന്നും വൈദികരും സമർപ്പിതരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബിഷപ്പ്.

ഇരിങ്ങാലക്കുട: കുർബാന രീതി പരിഷ്കാരവുമായുള്ള ബന്ധപ്പെട്ടുണ്ടായ വൈദിക കൂട്ടായ്മകളുടെ എതിർപ്പുകളെ അവഗണിച്ച് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. പരിഷ്കാരവുമായി ബന്ധപ്പെട്ട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി 2021 ആഗസ്റ്റ് 27 ന് പുറപ്പെടുവിച്ചിരുന്ന ഇടയലേഖനം ഇന്ന് പള്ളികളിൽ വായിക്കില്ലെന്ന്‌ വൈദിക കൂട്ടായ്മ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സെൻ്റ് തോമസ് കത്തീഡ്രലിൽ കുർബാന മധ്യേ രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തന്നെ ഇടയലേഖനം വായിക്കുകയായിരുന്നു. സഭയുടെ വിശുദ്ധ പാരമ്പര്യവും വിശുദ്ധ അൽത്താരയുടെ പ്രാധാന്യവും മുൻനിറുത്തിയുള്ള കുർബാന പരിഷ്ക്കാരം ഒരേ മനസ്സോടെ നടപ്പാക്കണമെന്നും വിയോജന സ്വരങ്ങൾ ഉണ്ടാകരുതെന്നും വൈദികരും സമർപ്പിതരും ഇക്കാര്യം ശ്രദ്ധിക്കണമെന്നും ബിഷപ്പ് അഭ്യർഥിച്ചു. പ്രായോഗിക ബുദ്ധിമുട്ടുകളും ആശങ്കകളും മനസ്സിലാക്കുന്നു. എന്നാൽ നവീകരിച്ച കുർബാന ക്രമവുമായി ബന്ധപ്പെട്ട സിനഡിൻ്റെ തീരുമാനം 2021 നവംബർ 28 മുതൽ നടപ്പിക്കേണ്ടതുണ്ട്. സഭയിൽ എതെങ്കിലും ആശയഗതിയുടെ വിജയമോ പരാജയമോ ആയി കാണേണ്ടതില്ലെന്നും ബിഷപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ 6 ന് നടന്ന കുർബാന മധ്യേയാണ് ബിഷപ്പ് ഇടയലേഖനം വായിച്ചത്. തുടർന്ന് 7.30 നും 10.30 നും നടന്ന കുർബാനകൾക്കിടയിലും ഇടയലേഖനം അസിസ്റ്റൻറ് വികാരിമാർ വായിച്ചു. ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സിനഡിൻ്റെ തീരുമാനം അംഗീകരിക്കില്ലെന്നും ഇന്ന് പള്ളികളിൽ ഇത് സംബന്ധിച്ച ഇടയലേഖനം വായിക്കില്ലെന്നും വൈദിക കൂട്ടായ്മ പ്രഖ്യാപിച്ചതോടെയാണ് ഇക്കാര്യം വിവാദമായത്.

Please follow and like us: