ഇരിങ്ങാലക്കുട മണ്ഡലത്തിൽ 300 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 48 ഉം മുരിയാട് 82 ഉം ആളൂരിൽ 60 ഉം പേർ പട്ടികയിൽ; നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് 300 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 48 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 684 ആയി. കാട്ടൂരിൽ 10 ഉം കാറളത്ത് 13 ഉം ആളൂരിൽ 60 ഉം വേളൂക്കരയിൽ 53 ഉം മുരിയാട് 82 ഉം പടിയൂരിൽ 13 ഉം പൂമംഗലത്ത് 21 ഉം പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചത്.
നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട കുഴിക്കാട്ടുകോണം അമ്പാടൻ വീട്ടിൽ കൊച്ചു ദേവസ്സി മകൻ ആൻ്റു (55) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. വർഗ്ഗീസ്, നെൽസൻ, റോസിലി എന്നിവർ സഹോദരങ്ങളാണ്.