കോവിഡ് പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങളും പോലീസും കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് നിർദ്ദേശിച്ച് മന്ത്രി ഡോ. ആർ ബിന്ദു ;കോവിഡ് നിയമങ്ങൾ ലംഘിക്കുന്ന കൺവെൻഷൻ സെൻ്ററുകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി; കൂടുതൽ വാക്സിനും ഫണ്ടും ആവശ്യപ്പെട്ട് തദ്ദേശസ്ഥാപന അധ്യക്ഷൻമാർ; വാക്സിൻ അനുവദിക്കുന്നതിൽ പക്ഷപാതമെന്നും വിമർശനം.

കോവിഡ് പ്രതിരോധത്തിൽ തദ്ദേശസ്ഥാപനങ്ങളും പോലീസും കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് നിർദ്ദേശിച്ച് മന്ത്രി ഡോ. ആർ ബിന്ദു ;കോവിഡ് നിയമങ്ങൾ ലംഘിക്കുന്ന കൺവെൻഷൻ സെൻ്ററുകൾക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി; കൂടുതൽ വാക്സിനും ഫണ്ടും ആവശ്യപ്പെട്ട് തദ്ദേശസ്ഥാപന അധ്യക്ഷൻമാർ; വാക്സിൻ അനുവദിക്കുന്നതിൽ പക്ഷപാതമെന്നും വിമർശനം.

ഇരിങ്ങാലക്കുട: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളും പോലീസും കൂടുതൽ ജാഗ്രതയോടെ ഇടപെടണമെന്ന് നിർദ്ദേശിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കോവിഡ് വ്യാപന
സാഹചര്യത്തിൽ ബോധവല്കരണം
ലക്ഷ്യമിട്ട് നോട്ടീസ്, മൈക്ക്
പ്രചരണങ്ങൾ നടത്തണമെന്നും
സമ്മേളനങ്ങളിലും കല്യാണവീടുകളിൽ
കോവിഡ് ചട്ടങ്ങൾ ഉറപ്പാക്കാൻ
പരിശോധനകൾ നടത്തണമെന്നും
ചട്ടങ്ങൾ ലംഘിക്കുന്ന കൺവെൻഷൻ
സെന്ററുകൾക്ക് എതിരെ തദ്ദേശ
സ്ഥാപനങ്ങളും പോലീസും നടപടികൾ
സ്വീകരിക്കണമെന്നും മന്ത്രി
ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട ബ്ലോക്ക്
പഞ്ചായത്ത് ഹാളിൽ നടന്ന മണ്ഡലതല
അവലോകനയോഗത്തിൽ അധ്യക്ഷത
വഹിച്ച് സംസാരിക്കുകയായിരുന്നു
മന്ത്രി.മണ്ഡലത്തിലെ വാക്സിനേഷൻ
ഊർജ്ജിതമാക്കാനും വാക്സിനേഷൻ
സംബന്ധിച്ച കണക്കുകളിൽ വ്യക്തത
വരുത്താനും അന്യസംസ്ഥാന
തൊഴിലാളികൾക്കായി സ്പെഷ്യൽ
വാക്സിനേഷൻ ഡ്രൈവ് നടത്താനും
യോഗം തീരുമാനിച്ചു.
വാക്സിൻ പ്രതിരോധത്തിന്നായി
കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന്
നഗരസഭ ചെയർപേഴ്സൺ സോണിയ
ഗിരി യോഗത്തിൽ ആവശ്യപ്പെട്ടു.
വാക്സിൻ വിതരണത്തിൽ ആരോഗ്യ
വകുപ്പ് പക്ഷപാതം
കാണിക്കുകയാണെന്നും നിരവധി
പഴുതുകൾ ഉള്ളത് കൊണ്ട് ട്രിപ്പിൾ
ലോക്ക് ഡൗൺ ഉത്തരവ് ഫലപ്രദമായി
നടപ്പാക്കാൻ കഴിയുന്നില്ലെന്നും ഡിഎംഒ
ഓഫീസിൽ നിന്നുള്ള വാക്സിനേഷൻ
കണക്കുകൾ തെറ്റാണെന്നും കൂടുതൽ
വാക്സിൻ അനുവദിക്കണമെന്നും
മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട്
ജോസ് ജെ ചിറ്റിലപ്പിള്ളി ആവശ്യപ്പെട്ടു.
വീട്ടു നിരീക്ഷണം ഫലപ്രദമായി
നടക്കുന്നില്ലെന്നും കോവാക്സിനോട്
ആളുകൾ വിമുഖത
കാണിക്കുകയാണെന്ന് കാറളം
പഞ്ചായത്ത് പ്രസിഡണ്ട് സീമ പ്രേംരാജ്
പറഞ്ഞു.നിയന്ത്രണങ്ങൾ
നടപ്പിലാക്കുന്നതിന്റെ ഭാഗമായി വഴികൾ
അടച്ച് കെട്ടിയാലും അടുത്ത ദിവസം
തന്നെ ആളുകൾ തന്നെ പൊളിച്ച്
മാറ്റുകയാണെന്നും നിലവിൽ
പഞ്ചായത്തിൽ നോഡൽ ഓഫീസർ
ഇല്ലെന്നും നാലായിരം വാക്സിൻ
അടിയന്തരമായി അനുവദിക്കണമെന്നും
വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെ
എസ് ധനേഷ് പറഞ്ഞു. കൂടുതൽ ഫണ്ട്
അനുവദിക്കണമെന്നും നിലവിൽ
നോഡൽ ഓഫീസർ ഇല്ലെന്നും
ആളുകൾ തന്നെ നിയന്ത്രണങ്ങൾ
പൊളിച്ച് മാറ്റുകയാണെന്നും പടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ലത
സഹദേവൻ പറഞ്ഞു. കൂടുതൽ
വാക്സിൻ അനുവദിക്കണമെന്നും
രോഗബാധിതർ അധികം ഇല്ലെങ്കിലും
ജില്ലാ ഭരണകൂടം പഞ്ചായത്തിലെ
മാരാത്ത് കോളനിയെ നിയന്ത്രിത
മേഖലയായി എല്ലാ ദിവസവും
പ്രഖ്യാപിക്കുകയാണെന്നും പൂമംഗലം
പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി
പറഞ്ഞു. വാക്സിനേഷനിൽ ഏറെ
മുന്നിൽ കഴിഞ്ഞിട്ടുണ്ടെന്നും ആരോഗ്യ
വകുപ്പിൽ നിന്ന് കോവിഡ് കണക്കുകൾ
സമയത്തിന് ലഭിക്കുന്നില്ലെന്നും
ആർആർടി മാരുടെ സേവനം
പഴയതലത്തിൽ ലഭിക്കുന്നില്ലെന്നും
ഫണ്ട് പ്രശ്നമായി മാറുന്നുണ്ടെന്നും
കാട്ടൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ
പവിത്രൻ പറഞ്ഞു. കുടുംബാരോഗ്യ
കേന്ദ്രത്തിൽ സ്റ്റാഫിന്റെ കുറവ്
നേരിടുന്നുണ്ടെന്നും എഴായിരത്തോളം
വാക്സിൻ കൂടുതലായി വേണമെന്നും
നിലവിൽ പഞ്ചായത്തിൽ നോഡൽ
ഓഫീസർ ഇല്ലെന്നും ആളൂർ
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രതി
സുരേഷ് പറഞ്ഞു.
ഡോക്ടർമാരുടെയും സ്റ്റാഫിന്റെയും
അടിസ്ഥാന സൗകര്യങ്ങളുടെയും
കുറവ് പ്രവർത്തനങ്ങളെ
ബാധിക്കുന്നുണ്ടെന്ന് താലൂക്ക്
ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾ
പറഞ്ഞു. കൂടുതൽ ആളുകളെ
പങ്കെടുപ്പിച്ച് കൊണ്ടുള്ള
വാക്സിനേഷൻ രോഗവ്യാപനത്തിന്
ഇടയാക്കമെന്നും ഡോ. മിനിമോൾ
ചൂണ്ടിക്കാട്ടി.
കോവിഡ് ചട്ടലംഘനങ്ങളുടെ
പേരിൽ നടപടികൾ
സ്വീകരിക്കുന്നുണ്ടെന്നും വാർഡിൽ
എർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ
ആളുകൾ തന്നെ നീക്കുകയാണെന്നും
ആർആർടി വളണ്ടിയർമാരുടെ സേവനം
ഇപ്പോൾ ക്യത്യമായി ലഭിക്കുന്നില്ലെന്നും
ഇരിങ്ങാലക്കുട സിഐ എസ് പി
സുധീരൻ, കാട്ടൂർ സിഐ എം കെ
സജീവ് എന്നിവർ പറഞ്ഞു.
സെക്ടറൽ മജിസ്ട്രേറ്റുമാരുടെ
സേവനം ഉറപ്പാക്കാനും വാക്സിന്റെ
ലഭ്യത ഉറപ്പ് വരുത്താനും മാർഗ്ഗ
നിർദ്ദേശങ്ങളിലെ വൈരുധ്യങ്ങൾ
പരിഹരിക്കാനും നടപടികൾ
സ്വീകരിക്കാമെന്നും ആർആർടി മാരായി
പുതിയ ആളുകളെ കണ്ടെത്തണമെന്നും
കോവാക്സിൻ സംബന്ധിച്ച്
ബോധവല്കരണ പരിപാടികൾ
നടത്തണമെന്നും മൊബൈൽ
വാക്സിനേഷൻ ടീം എന്ന ആശയം
ആലോചിക്കാമെന്നും നോഡൽ
ഓഫീസർ മദനമോഹനൻ
പറഞ്ഞു.മണ്ഡലത്തിലെ വിവിധ
ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നുള്ള
ഡോക്ടർമാരും ആരോഗ്യ
പ്രവർത്തകരും യോഗത്തിൽ
പങ്കെടുത്തു. ബ്ലോക്ക് വൈസ്
പ്രസിഡണ്ട് മോഹനൻ വലിയാട്ടിൽ
സ്വാഗതവും ബിഡിഒ ശ്രീചിത്ത് നന്ദിയും
പറഞ്ഞു.

Please follow and like us: