കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; അഞ്ചാം പ്രതി ബിജോയിനെ ബാങ്കില്‍ കൊണ്ടുവന്നു തെളിവെടുത്തു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ

കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; അഞ്ചാം പ്രതി ബിജോയിനെ ബാങ്കില്‍ കൊണ്ടുവന്നു തെളിവെടുത്തു.കരുവന്നൂര്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; അഞ്ചാം പ്രതി ബിജോയിനെ ബാങ്കില്‍ കൊണ്ടുവന്നു തെളിവെടുത്തു; പ്രതിഷേധവുമായി ബിജെപി പ്രവർത്തകർ.

ഇരിങ്ങാലക്കുട: കരുവന്നൂര്‍ വായ്പ തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി കൊരുമ്പിശേരി അനന്തത്ത് പറമ്പില്‍ വീട്ടില്‍ ബിജോയ് (47) നെ ബാങ്കില്‍ കൊണ്ടുവന്നു തെളിവെടുപ്പ് നടത്തി. സഹകരണ ബാങ്കിലെ മുന്‍ കമ്മീഷന്‍ ഏജന്റ് ആയിരുന്നു ബിജോയ്. കനത്ത സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ഉച്ചതിരിഞ്ഞ് നാലോടെ ആരംഭിച്ച തെളിവെടുപ്പ് ഒന്നര മണിക്കൂറോളം നീണ്ടുനിന്നു. തെളിവെടുപ്പ് കഴിഞ്ഞു ബാങ്കില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. നഗരസഭാ കൗണ്‍സിലര്‍ ടി.കെ ഷാജു, ന്യൂനപക്ഷമോര്‍ച്ച ജനറല്‍ സെക്രട്ടറി ഷിയാസ് പാളയങ്കോട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുദ്രാവാക്യം മുഴക്കിയ ഇവരെ പോലീസ് തള്ളിമാറ്റി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വി.എ. ഉല്ലാസ്, ജോര്‍ജ് ജോസഫ്, സിഐമാരായ ടി.ഐ. ഷാജു, ഇരിങ്ങാലക്കുട സിഐ എസ്.പി. സുധീരന്‍, എസ്‌ഐ വി. ജിഷില്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ബിജോയ് ബാങ്കില്‍ വെച്ചു നടന്നതിയ ക്രമക്കേടുകളുമായി ബന്ധപ്പെട്ടുള്ള രേഖകളില്‍ അന്വേഷണ സംഘം വ്യക്തതവരുത്തി.

Please follow and like us: