ഇരിങ്ങാലക്കുട മണ്ഡലത്തിൽ 273 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 46 ഉം കാട്ടൂരിൽ 50 ഉം വേളൂക്കരയിൽ 44 പേരും പട്ടികയിൽ; ആളൂർ, മുരിയാട് പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 273 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 46 ഉം കാട്ടൂരിൽ 50 ഉം വേളൂക്കരയിൽ 44 പേരും പട്ടികയിൽ; ആളൂർ, മുരിയാട് പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 273 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ ഇന്ന് 46 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 708 ആയി. കാട്ടൂരിൽ 50 ഉം കാറളത്ത് 22 ഉം വേളൂക്കരയിൽ 44 ഉം പൂമംഗലത്ത് 18 ഉം ആളൂരിൽ 37 ഉം മുരിയാട് 32 ഉം പടിയൂരിൽ 24 ഉം പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ആളൂർ, മുരിയാട് പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആളൂർ പഞ്ഞപ്പിള്ളിയിൽ മുരിങ്ങേനേടത്ത് വീട്ടിൽ പരേതനായ വാസു ഭാര്യ ഓമന (54) ആണ് മരിച്ചത്. വിനീഷ്, ബിബിൻ എന്നിവർ മക്കളാണ്

മുരിയാട് പഞ്ചായത്തിൽ ആനന്ദപുരം ചാത്തൻപ്ലാക്കിൽ രാജൻ (73) ആണ് മരിച്ചത്. ജാനകിയാണ് ഭാര്യ.
രാജേഷ്, പരേതയായ രാഖി എന്നിവർ മക്കളും ആതിര, സതീഷ് എന്നിവർ മരുമക്കളുമാണ്.

Please follow and like us: