കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; ആറാം പ്രതിയും അറസ്റ്റിൽ; ബാങ്കിലെ പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ കേസിൽ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്.

കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസ്; ആറാം പ്രതിയും അറസ്റ്റിൽ; ബാങ്കിലെ പ്രസിഡണ്ട് ഉൾപ്പെടെയുള്ള ഭരണസമിതി അംഗങ്ങളെ കേസിൽ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച്.

തൃശൂർ: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ആറാം പ്രതിയും അറസ്റ്റിൽ. ബാങ്കിലെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടൻ്റ് മൂർക്കനാട് പുന്നപ്പിള്ളി വീട്ടിൽ റെജി അനിൽ (43) നെയാണ് ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളുമായി കൂട്ട് ചേർന്ന് ആറാം പ്രതി ഒരു കോടി അമ്പത്തിമൂന്ന് ലക്ഷം രൂപയുടെ ധനാപഹരണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.ഇതോടെ കേസിലെ ആറ് പ്രതികളിൽ അഞ്ച് പേരും പിടിയിലായിക്കഴിഞ്ഞു.നാലാം പ്രതി പെരിഞ്ഞനം പൊന്മാനിക്കുടം പള്ളത്ത് വീട്ടിൽ കിരൺ ആണ് ഇനി പിടിയിലാകാനുള്ളത്. കോടതിയിൽ ഹാജരാക്കിയ റെജി അനിലിനെ റിമാൻ്റ് ചെയ്തു.
ബാങ്കിൻ്റെ 12 ഭരണസമിതി അംഗങ്ങളെയും ക്രൈം ബ്രാഞ്ച് തട്ടിപ്പ് കേസിൽ പ്രതി ചേർത്തിട്ടുണ്ട്.ഇവർ അധികാര ദുർവിനയോഗം നടത്തുകയും തട്ടിപ്പിന് കൂട്ടു നിന്നതായും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ പ്രസിഡണ്ട് കെ കെ ദിവാകരൻ, ഭരണസമിതി അംഗങ്ങളായ ടി എസ് ബൈജു, എം ബി ദിനേഷ്, വി കെ ലളിതൻ, കെ വി സുഗതൻ, എൻ നാരായണൻ, എ എസ് അസ്ലാം, ജോസ് ചക്രംപിള്ളി, ജിജോ രാജ്, അമ്പിളി മഹേഷ് ,മിനി നന്ദനൻ, സുമതി ഗോപാലക്യഷ്ണൻ എന്നിവരെയാണ് ഇന്ന് കേസിൽ പ്രതി ചേർത്തത്.

Please follow and like us: