ഇരിങ്ങാലക്കുട മണ്ഡലത്തിൽ 334 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 68 ഉം ആളൂരിൽ 89 ഉം കാറളത്തും മുരിയാടും 55 പേർ വീതവും പട്ടികയിൽ; മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 334 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 68 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ നഗരസഭയിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 687 ആയി. 373 പേരാണ് നിരീക്ഷണത്തിലുള്ളത് .ആളൂരിൽ 89 ഉം കാറളം, മുരിയാട് പഞ്ചായത്തുകളിൽ 55 പേർ വീതവും കാട്ടൂരിൽ 23 ഉം വേളൂക്കരയിൽ 20 ഉം പൂമംഗലത്ത് 15 ഉം പടിയൂരിൽ 9 ഉം പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചത്. മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
മുരിയാട് പഞ്ചായത്തിൽ കപ്പാറ കൊളത്തപ്പിള്ളി ചാത്ത മകൻ നാരായണൻ (84), കപ്പാറ കുണ്ടേരി പൗലോസ് (68) എന്നിവരാണ് മരിച്ചത്.പരേതയായ അമ്മിണിയാണ് നാരായണൻ്റെ ഭാര്യ. അജിത, അനിത, സീന, ബീന എന്നിവർ മക്കളും കാർത്തികേയൻ, സുധീർ, മനോജ്, മനോജ് എന്നിവർ മരുമക്കളുമാണ്. കൊച്ചു മേരിയാണ് പൗലോസിൻ്റെ ഭാര്യ. പ്രവീൺ, പ്രിയ എന്നിവർ മക്കളാണ്
വേളൂക്കര പഞ്ചായത്തിൽ പട്ടേപ്പാടം കുന്നുമ്മൽക്കാട് മങ്കിടിയാൻ ചന്ദ്രൻ (67) ആണ് കഴിഞ്ഞ ദിവസം മരിച്ചത് .സഫിയ ആണ് ഭാര്യ.