കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; സത്യാഗ്രഹ സമരവുമായി സിപിഎം ബാങ്കിനെ തട്ടിപ്പ്ഗവേഷണ കേന്ദ്രമാക്കിയെന്ന് എ എൻ രാധാകൃഷ്ണൻ. ;
ഇരിങ്ങാലക്കുട:കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഭരണസമിതിയേയും പങ്ക് പറ്റിയ സിപിഎം നേതാക്കളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി യുടെ വിവിധപഞ്ചായത്ത് കമ്മറ്റികൾ നേതൃത്വം നല്കുന്ന സത്യാഗ്രഹസമരം ഹെഡ് ഓഫീസിന് മുൻപിൽ ആരംഭിച്ചു.കാറളം പഞ്ചായത്ത് പ്രസിഡണ്ട് രതീഷ് കുറുമാത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ എൻ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. കരുവന്നൂർ ബാങ്കിനെ സിപിഎം തട്ടിപ്പ് ഗവേഷണകേന്ദ്രമാക്കി മാറ്റിയെന്നും വെറുതെയല്ല കേന്ദ്രസഹകരണ മന്ത്രാലയം രൂപീകരിക്കുകയും പ്രഥമ മന്ത്രിയായി അമിത് ഷാ വരികയും ചെയ്തപ്പോൾ തോമസ് ഐസക്കിന് ഞെട്ടലുണ്ടായതെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു. സിപിഎം ഏരിയാ, ജില്ല സെക്രട്ടറിമാരടക്കമുള്ളവരുടെ അറിവോട് കൂടിത്തന്നെയാണ് ഇത്രയും വലിയ തട്ടിപ്പ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു.ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട ആമുഖ പ്രസംഗം നടത്തി. മണ്ഡലം ജന: സെക്രട്ടറിമാരായ കെ സി വേണുമാസ്റ്റർ, ഷൈജു കുറ്റിക്കാട്ട്, ജില്ല സെക്രട്ടറി കവിതബിജു,മണ്ഡലം ഭാരവാഹികളായ സണ്ണി കവലക്കാട്ട്,സുനിൽ തളിയപറമ്പിൽ, അഖിലാഷ് വിശ്വനാഥൻ, സി സി മുരളി, സിന്ധു സതീഷ്, ആശിഷ ടി രാജ്, പാറയിൽ ഉണ്ണികൃഷ്ണൻ,സരിത വിനോദ് ,രാഗി മാരാത്ത്,രമേഷ് ചന്ദ്രൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായ രാമചന്ദ്രൻ കോവിൽ പറമ്പിൽ,അജയൻ തറയിൽ എന്നിവർ പ്രസംഗിച്ചു.