ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകളിൽ വർധന; ഇന്ന് സ്ഥിരീകരിച്ചത് 406 പേർക്ക്; നഗരസഭയിൽ 85 ഉം മുരിയാട് 112 ഉം പടിയൂരിൽ 77 ഉം വേളൂക്കരയിൽ 51 ഉം പേർ പട്ടികയിൽ; നഗരപരിധിയിൽ കോവിഡ് മരണവും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ കോവിഡ് കേസുകളിൽ വർധന; ഇന്ന് സ്ഥിരീകരിച്ചത് 406 പേർക്ക്; നഗരസഭയിൽ 85 ഉം മുരിയാട് 112 ഉം പടിയൂരിൽ 77 ഉം വേളൂക്കരയിൽ 51 ഉം പേർ പട്ടികയിൽ; നഗരപരിധിയിൽ കോവിഡ് മരണവും.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിലെ കോവിഡ് കേസുകളിൽ വർധന. ഇന്ന് മണ്ഡലത്തിൽ 406 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.നഗരസഭയിൽ മാത്രം 85 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതോടെ നഗരസഭയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 637 ആയി. 392 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
മുരിയാട് പഞ്ചായത്തിൽ 112 ഉം പടിയൂരിൽ 77 ഉം വേളൂക്കരയിൽ 51 ഉം കാറളത്ത് 34 ഉം പൂമംഗലത്ത് 23 ഉം ആളൂരിൽ 17 ഉം കാട്ടൂരിൽ 7 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
നഗരസഭയിൽ ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മാപ്രാണം മറുപറമ്പിൽ വീട്ടിൽ കൃഷ്ണൻകുട്ടി (75) ആണ് മരിച്ചത്. തങ്കയാണ് ഭാര്യ.ഗിരിജ, ഷീജ, ശ്രീനിവാസൻ എന്നിവർ മക്കളും പ്രപരേതനായ അനിൽകുമാർ, സുരേഷ്, രേഷ്മ എന്നിവർ മരുമക്കളുമാണ്

Please follow and like us: