ഇരിങ്ങാലക്കുടയിൽ സ്ഫോടനം നടന്ന കെട്ടിടത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതരുടെ റിപ്പോർട്ട്; നീതി ഗ്യാസിൻ്റെ ഏജൻസി നിറുത്തലാക്കാൻ തീരുമാനമെടുത്ത് കോഓപ്പറേറ്റീവ് സൊസൈറ്റി അധിക്യതർ.

ഇരിങ്ങാലക്കുടയിൽ സ്ഫോടനം നടന്ന കെട്ടിടത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതരുടെ റിപ്പോർട്ട്; നീതി ഗ്യാസിൻ്റെ ഏജൻസി നിറുത്തലാക്കാൻ തീരുമാനമെടുത്ത് കോഓപ്പറേറ്റീവ് സൊസൈറ്റി അധിക്യതർ.

ഇരിങ്ങാലക്കുട: സ്ഫോടനം നടന്ന ചായക്കട പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് താലൂക്ക് സപ്ലൈ വകുപ്പ് അധികൃതരുടെ റിപ്പോർട്ട്. അപകടത്തെ തുടർന്ന് മുകുന്ദപുരം താലൂക്ക് ഓഫീസ് അധികൃതർ നേരിട്ട് നടത്തിയ പരിശോധനക്ക് ശേഷമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ സപ്ലൈ ഓഫീസർക്ക് നല്കിയിരിക്കുന്നത്. ജനവാസകേന്ദ്രത്തിൽ ഗ്യാസ് ഗോഡൗൺ പ്രവർത്തിക്കുന്നത് അപകട ഭീഷണിയാണെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
മുകുന്ദപുരം താലൂക്ക് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ കെട്ടിടത്തിൽ 1998 മുതൽ കൺസ്യൂമർ ഫെഡറേഷൻ്റെ നീതി ഗ്യാസിൻ്റെ ഏജൻസിയാണ് സൊസൈറ്റി തന്നെ എറ്റെടുത്ത് പ്രവർത്തിപ്പിക്കുന്നത്. അപകടസമയത്ത് 17 ഫുൾ സിലിണ്ടറുകളും 64 കാലി സിലിണ്ടറുകളുമാണ് ഇവിടെ ഉണ്ടായിരുന്നത്. സ്ഥലത്ത് എത്തിയ പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ രാത്രി തന്നെ ഫുൾസിലിണ്ടറുകൾ ഇവിടെ നിന്ന് നീക്കം ചെയ്യുകയായിരുന്നു. കൊഴിഞ്ഞാമ്പാറയിലുള്ള നീതി ഗ്യാസ് പ്ലാൻ്റിൽ നിന്നാണ് സിലിണ്ടറുകൾ ഇവിടെ എത്തിക്കുന്നത്. ചായക്കടയിലെ സ്ഫോടനം കടയിൽ ഉണ്ടായിരുന്ന സിലിണ്ടറിൽ നിന്നുള്ള ലീക്കിനെ തുടർന്നാണെന്ന് വിദഗ്ധർ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ചായക്കടയുടെ പുറകിൽ പ്രവർത്തിക്കുന്ന ഗ്യാസ് ഗോഡൗണിനെക്കുറിച്ചും ഏറെ ആശങ്കകൾ ഉയർന്നിട്ടുണ്ട്.
എന്നാൽ ഫെഡറേഷൻ്റെ എജൻസി ലഭിക്കുന്ന സമയത്ത് ഗോഡൗൺ സംബന്ധിച്ച് നിബന്ധനകൾ ഉണ്ടായിരുന്നില്ലെന്നും ഗ്യാസ് ക്ഷാമം ഉണ്ടായിരുന്ന 90 കളിലെ സാഹചര്യം ഇപ്പോൾ ഇല്ലെന്നും പ്രതിമാസം 10 മുതൽ 15 സിലണ്ടറുകൾ മാത്രമേ ഇപ്പോൾ വിറ്റ് പോകാറുള്ളുവെന്നും പുതിയ സാഹചര്യത്തിൽ നീതി ഗ്യാസിൻ്റെ എജൻസി നിറുത്തലാക്കാൻ ഇന്ന് ചേർന്ന സൊസൈറ്റിയുടെ അടിയന്തര ബോർഡ് യോഗം തീരുമാനിച്ചതായും സൊസൈറ്റി പ്രസിഡണ്ട് കുര്യൻ ജോസഫ് ഫസ്റ്റ് എഡീഷ്യൻ ന്യൂസിനോട് പറഞ്ഞു. അപകടത്തെ തുടർന്ന് കെട്ടിടത്തിൻ്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്ക ഉയർന്നതിൻ്റെ അടിസ്ഥാനത്തിൽ കെട്ടിടത്തിൻ്റെ ഫിറ്റ്നസ് പരിശോധിക്കാൻ നഗരസഭ അധിക്യതരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

Please follow and like us: