കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു.
ചാലക്കുടി: ദേശീയപാത കൊരട്ടിയിലെ സർവീസ് റോഡുകളുടെ നിർമ്മാണം ആരംഭിച്ചു.
ഇടപ്പള്ളി, സേലം ദേശീയപാതയുടെ കൊരട്ടി ജങ്ഷൻ ഭാഗത്തെ സർവീസ് റോഡുകളുടെ നിർമ്മാണോദ്ഘാടനം ബെന്നി ബെഹനാൻ എം പി നിർവഹിച്ചു.
നിർമ്മാണകരാറിലുണ്ടായിരുന്നട്ടും ദേശീയപാത അധികൃതർ ഏറ്റെടുക്കാതെ കിടന്ന സർവീസ് റോഡുകളുടെ നിർമ്മാണം ബെന്നി ബെഹനാൻ എംപിയുടെ ഇടപെടലിനെ തുടർന്നാണ് പുനരാരംഭിക്കുന്നത്. വ്യാപാരികളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ എം പിയുടെ നേതൃത്വത്തിൽ ദേശീയപാത അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സർവീസ് റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇവിടുത്തെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് എം പി അറിയിച്ചു. ചടങ്ങിൽ സനീഷ്കുമാർ എം എൽ എ, ജില്ലാ പഞ്ചായത്ത് മെമ്പർ ലീല സുബ്രമണ്യൻ, കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് പി സി ബിജു, ചാലക്കുടി മുനിസിപ്പൽ കൗൺസിലർ എബി ജോർജ്ജ്, വ്യാപാരി വ്യവസായി സംഘടനാ നേതാക്കൾ, നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.