ചാലക്കുടിയിൽ ആധുനിക മത്സ്യ
മാർക്കറ്റ് സ്ഥാപിക്കാനുള്ള
നടപടികളുമായി അധികൃതർ;
2,96,66,087 രൂപയുടെ പദ്ധതിക്ക്
കിഫ്ബിയുടെ അംഗീകാരം.
ചാലക്കുടി:ചാലക്കുടിയിൽ
ആരംഭിക്കുന്ന ആധുനിക
മത്സ്യമാർക്കറ്റുമായി ബന്ധപ്പെട്ട്
ഫിഷറീസ് വകുപ്പ് മന്ത്രി സജി
ചെറിയാന്റെ അധ്യക്ഷതയിൽ
അവലോകന യോഗം ചേർന്നു.
മത്സ്യമാർക്കറ്റിനായി പരിഗണനയിലുള്ള
സ്ഥലം സന്ദർശിച്ചതിന് ശേഷമാണ്
ബന്ധപ്പെട്ട അധികൃതരുമായുള്ള
അവലോകന യോഗം ചേർന്നത്.
മത്സ്യമാർക്കറ്റ് നിർമാണവുമായി
ബന്ധപ്പെട്ട് നഗരസഭയ്ക്ക് കൂടുതൽ
വ്യക്തത വരുത്തുന്നതിന്റെ ഭാഗമായി
ഡിപിആർ തയ്യാറാക്കിയ കേരള സ്റ്റേറ്റ്
കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ്
കോർപ്പറേഷനോട് വിശദീകരണം
നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. മത്സ്യ
മാർക്കറ്റ് സ്ഥാപിക്കുന്നതിനായി
2,96,66,087 രൂപയുടെ പദ്ധതിക്ക്
കിഫ്ബിയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
940 സ്ക്വയർ മീറ്ററിൽ 28 ഫിഷ് സ്റ്റാൾ, 20
റിറ്റൈൽ ഷോപ്ത്, 2 കോൾഡ്
സ്റ്റോറേജ് ബയോഗ്യാസ് പ്ലാന്റ്, മഴവെള്ള
സംഭരണി തുടങ്ങിയ സൗകര്യങ്ങളാണ്
ഉണ്ടാവുക.
സനീഷ് കുമാർ ജോസഫ് എം എൽ എ,
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ
ഡേവിസ് മാസ്റ്റർ, നഗരസഭ ചെയർമാൻ
വി ഒ പൈലപ്പൻ, വൈസ് ചെയർമാൻ
സിന്ധു ലോജു, നഗരസഭ അംഗങ്ങളായ
ജിജു എസ് ചിറയത്, കെ വി പോൾ, നിത
പോൾ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ
തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.