ഇരിങ്ങാലക്കുട മണ്ഡലത്തിൽ 231 പേർക്ക് കൂടി കോവിഡ്;നഗരസഭയിൽ 37 ഉം ആളൂരിൽ 57 ഉം വേളൂക്കരയിൽ 55 പേരും പട്ടികയിൽ; ആളൂരിൽ കോവിഡ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു; വേളൂക്കര, മുരിയാട്, പടിയൂർ പഞ്ചായത്തുകളിൽ തീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 231 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ ഇന്ന് 37 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 547 പേർ നഗരസഭ പരിധിയിൽ ചികിത്സയിലും 385 പേർ നിരീക്ഷണത്തിലും കഴിയുന്നുണ്ട്. ആളൂർ പഞ്ചായത്തിൽ 57 ഉം വേളൂക്കരയിൽ 55 ഉം മുരിയാട് 24 ഉം പടിയൂരിൽ 20 ഉം കാട്ടൂരിൽ 15 ഉം കാറളത്ത് 13 ഉം പൂമംഗലത്ത് 10 ഉം പേരാണ് ഇന്നത്തെ പട്ടികയിലുള്ളത്.
ആളൂർ പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരൂർ അഞ്ചനങ്ങാടി കണ്ണമ്പുഴ വീട്ടിൽ ജോണി ഭാര്യ സൂസി ( 62 ) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. ഐസക്ക്, ന്യൂട്ടൺ എന്നിവർ മക്കളാണ്.
കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ മണ്ഡലത്തിലെ പടിയൂർ, വേളൂക്കര, മുരിയാട് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളിലും നഗരസഭയിലെ വാർഡ് നമ്പർ 18 ( ചാലാംപാടം) ജില്ലാ ഭരണകൂടം തീവ്രനിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Please follow and like us: