വില്പനക്കായി കൊണ്ടുപോകുകയായിരുന്ന പതിമൂന്ന് ലിറ്റർ വിദേശ മദ്യവുമായി യുവാവ് കൊടകരയിൽ പിടിയിൽ.
കൊടകര: സമ്പൂർണ്ണ ലോക്ക് ഡൗണിൻ്റെ മറവിൽ വിൽപ്പനക്കായി സ്കൂട്ടറിൽ കൊണ്ട് പോയിരുന്ന 13 ലിറ്റർ വിദേശ മദ്യം കൊടകര സർക്കിൾ ഇൻസ്പെക്ടർ ജയേഷ് ബാലന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജൈസണും സംഘവും പിടികൂടി. കൊടകര ഫോറസ്റ്റ് ചെക്ക് പോസ്റ്റിനു സമീപം വെച്ചാണ് കൊടകര കാവുംതറ സ്വദേശി മനകുളങ്ങരപ്പറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് മകൻ അനീഷ് (37 വയസ്) എന്നയാൾ പിടിയിലായത്.
ബീവറേജ്സ്സിൽ നിന്നും പല തവണകളായി വാങ്ങി സൂക്ഷിച്ചു വെച്ച് ലോക്ക് ഡൌൺ ദിവസങ്ങളിലും ഡ്രൈ ഡേകളിലും വളരെ വ്യാപകമായി വില്പന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. 500 മില്ലി കൊള്ളുന്ന 26 കുപ്പികളാണ് പ്രതിയിൽ നിന്നും പിടികൂടിയത്. ഫോണിൽ വിളിച്ചാൽ ഉപഭോക്താക്കൾക്ക് മദ്യം എത്തിച്ചു നൽകുകയാണ് ഇയാളുടെ രീതി.ഉപഭോക്താക്കൾകിടയിൽ ഹണിബീ അനീഷ് എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.ഇടപാടുകാരുടെ ആവശ്യനുസരണം ലോക്കൽ മദ്യം മുതൽ വിലകൂടിയ മദ്യം വരെ ഇയാൾ എത്തിച്ചു കൊടുത്തിരുന്നു.
ലഹരി മാഫിയകൾക്കെതിരെ ശക്തമായ നടപടികളാണ് കൊടകര പോലീസ് സ്വീകരിച്ചു വരുന്നത്.ഈ ഒരുവർഷത്തെ കാലയളവിൽ 300 കിലോയോളം കഞ്ചാവ് കൊടകര പോലീസ് പിടി കൂടിയിരുന്നു. വരും ദിവസങ്ങളിലും ശക്തമായ റെയ്ഡുകൾ തുടരുമെന്ന് ഇൻസ്പെക്ടർ ജയേഷ് ബാലൻ അറിയിച്ചു.
അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ഷാജൻ പി പി ,തോമസ് വി ജെ, മറ്റ് ഉദ്യോഗസ്ഥരായ റെജിമോൻ, അലി,സ്പെഷ്യൽ ബ്രാഞ്ച് എഎസ്ഐ റിസൺ പോലീസുകാരായ സതീശൻ, റെനീഷ് പി എസ്, ബൈജു കെ ജെ,അനീഷ്.പി എസ്,രാജേഷ് ടി ബി, അനീഷ് ടി എ ,വനിതാ പോലീസ് ഉദ്യോഗസ്ഥ ജിനി എന്നിവർ ഉണ്ടായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.