ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അമ്മയും പരേതനായ മുൻ നഗരസഭ കൗൺസിലറും സിപിഎം നേതാവുമായിരുന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം നമ്പ്യാരുവീട്ടിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായ കൊടുങ്ങല്ലൂർ കാട്ടിൽചിറ്റേഴത്ത് വീട്ടിൽ കെ കെ ശാന്തകുമാരി ടീച്ചർ (82 വയസ്സ് ) അന്തരിച്ചു.

തൃശൂർ: ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവിൻ്റെ അമ്മയും പരേതനായ മുൻ നഗരസഭ കൗൺസിലറും സിപിഎം നേതാവുമായിരുന്ന ഇരിങ്ങാലക്കുട കണ്ഠേശ്വരം നമ്പ്യാരുവീട്ടിൽ രാധാകൃഷ്ണൻ മാസ്റ്ററുടെ ഭാര്യയുമായ കൊടുങ്ങല്ലൂർ കാട്ടിൽചിറ്റേഴത്ത് വീട്ടിൽ കെ കെ ശാന്തകുമാരി ടീച്ചർ (82 വയസ്സ് ) അന്തരിച്ചു. എറണാകുളം അമ്യത ആശുപത്രിയിൽ ചികിൽസയിലായിരുന്നു .മണലൂർ ഹൈസ്കൂളിൽ നിന്ന് പ്രധാന അധ്യാപികയായി വിരമിച്ച ശാന്തകുമാരി ടീച്ചർ കൊടുങ്ങല്ലൂർ ബോയ്സ് സ്കൂൾ, നടവരമ്പ് ഹയർ സെക്കണ്ടറി സ്കൂൾ എന്നിവടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. മനോജ്കുമാർ (ദുബൈ), ഗോപകുമാർ (കുവൈറ്റത്ത് ) എന്നിവരാണ് മറ്റ് മക്കൾ.സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ ,സുധമേനോൻ (എം ജി സർവകലാശാല)എന്നിവർ മരുമക്കളാണ്. സംസ്കാരം മൂന്ന് മണിക്ക് തൃശ്ശൂർ പാറേമക്കാവ് ശാന്തിഘട്ടിൽ.

Please follow and like us: