പാലിയേക്കര ടോൾ പ്ലാസയിൽ ടോള്‍നിരക്ക് ഉയർത്തുന്നു; വർധനവ് അഞ്ച് രൂപ മുതല്‍ 30 രൂപ വരെ.

പാലിയേക്കര ടോൾ പ്ലാസയിൽ ടോള്‍നിരക്ക് ഉയർത്തുന്നു; വർധനവ് അഞ്ച് രൂപ മുതല്‍ 30 രൂപ വരെ.

പുതുക്കാട്:സെപ്റ്റംബർ ഒന്ന് മുതല്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ പുതിയ നിരക്ക് പ്രകാരമായിരിക്കും ടോള്‍ പിരിവ്. ഇതു സംബന്ധിച്ച ദേശീയപാത അതോറിറ്റിയുടെ അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തുവന്നു.
ദേശീയ മൊത്തനിലവാര ജീവിതസൂചികയിലുണ്ടാകുന്ന വ്യതിയാനത്തിനനുസരിച്ചാണ് വര്‍ഷംതോറും ടോള്‍ നിരക്ക് പരിഷ്‌ക്കരിക്കുന്നത്.
കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് ഒരുദിശയിലേക്ക് നിലവില്‍ ഉണ്ടായിരുന്ന 75 രൂപ 80 രൂപയാക്കിയും, ഒരുദിവസം ഒന്നിലധികം യാത്രയ്ക്ക് 110 രൂപയുണ്ടായിരുന്നത് 120 രൂപയായും വര്‍ദ്ധിപ്പിച്ചു. പ്രതിമാസ യാത്രാനിരക്ക് 2195-ൽ നിന്ന് 2370 രൂപയായി വർദ്ധിപ്പിച്ചിട്ടുണ്ട്. ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 130 രൂപ 140 രൂപയായും പ്രതിമാസ യാത്രയ്ക്കുണ്ടായിരുന്ന 3840 രൂപ 4145 ആയി ഉയർത്തി. എന്നാൽ ചെറുകിട ഭാരവാഹനങ്ങള്‍ക്ക് ഒന്നിലധികം യാത്രയ്ക്ക് ഈടാക്കിയിരുന്ന 190 രൂപ 275 രൂപയായും ബസ്സ്, ട്രക്ക് എന്നിവയ്ക്ക് ഒരു ദിശയിലേക്കുള്ള 255 രൂപ 275 രൂപയായും ഉയർത്തും. എന്നാൽ ഒന്നിലേറെ യാത്രയ്ക്ക് 385 രൂപ 415 ആയും പ്രതാമാസ ടോൾ 7680 രൂപ 8285 രൂപയായും ഉയർത്തിയിട്ടുണ്ട്.
വലിയ ബഹുചക്രവാഹനങ്ങള്‍ക്ക് ഒരു ദിശയിലേക്കുണ്ടായിരുന്ന 410 രൂപ 445 രൂപയായും ഒരു ദിവസം ഒന്നിലേറെ യാത്രയ്ക്ക് 665 രൂപയും ഉയർത്തി. ഇത്തരം വാഹനങ്ങളുടെ പ്രതിമാസ നിരക്കായിരുന്ന 12345 രൂപ 13320 രൂപയായും ഉയർത്തിയിട്ടുണ്ട്.

Please follow and like us: