ഇരിങ്ങാലക്കുട മണ്ഡലത്തിൽ 274 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 73 ഉം ആളൂരിൽ 60 ഉം കാട്ടൂരിൽ 55 ഉം വേളൂക്കരയിൽ 39 ഉം പേർ പട്ടികയിൽ; വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും.
തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 274 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ മാത്രം രോഗം സ്ഥിരീകരിച്ചത് 73 പേർക്ക്.ആളൂരിൽ 60 ഉം കാട്ടൂരിൽ 55 ഉം വേളൂക്കരയിൽ 39 ഉം കാറളത്ത് 16 ഉം പൂമംഗലത്ത് 12 ഉം പടിയൂരിൽ 10 ഉം മുരിയാട് 9 ഉം പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിലായി രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വേളൂക്കര പഞ്ചായത്തിൽ തുമ്പൂർ പറക്കാട്ടുക്കുന്നിൽ വള്ളോൻ മകൻ രാജൻ (71 ) ആണ് മരിച്ചത്. ബിഎസ്എൻഎൽ റിട്ട. ഡിവിഷണൽ എഞ്ചിനീയറാണ്. കെപിഎംഎസ് മുൻ സംസ്ഥാന കമ്മിറ്റി അംഗമാണ്. മല്ലികയാണ് ഭാര്യ. റെജീഷ്, രതീഷ് എന്നിവർ മക്കളും രേഖ, വിദ്യ എന്നിവർ മരുമക്കളുമാണ്.
പൂമംഗലം പഞ്ചായത്തിൽ അരിപ്പാലം പായമ്മൽ ചാർത്താംകുടത്ത് വേലുണ്ണി മകൻ രാധാകൃഷ്ണൻ (61) ആണ് മരിച്ചത്. മല്ലികയാണ് ഭാര്യ. സന്ധ്യ, സനീഷ്, സഞ്ജയ് എന്നിവർ മക്കളും പ്രവീൺ, ഷിജി എന്നിവർ മരുമക്കളുമാണ്.
അതേ സമയം കോവിഡ് വ്യാപനത്തിൻ്റെ അടിസ്ഥാനത്തിൽ നഗരസഭയിലെ വാർഡ് 6, ആളൂരിൽ 11, 12, 18, 23 വാർഡുകൾ, കാറളത്ത് വാർഡ് 4, മുരിയാട് പഞ്ചായത്തിൽ 2, 3, 15, 17 വാർഡുകൾ, പൂമംഗലത്ത് വാർഡ് 12 ,വേളൂക്കരയിൽ 4, 11 വാർഡുകൾ എന്നിവടങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം ഉത്തരവായിട്ടുണ്ട്.