ചാലക്കുടിക്കടുത്ത് കൊടകരയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട;നൂറ്റിയൻപത് കിലോയോളം കഞ്ചാവുമായി രണ്ടു ക്രിമിനലുകൾ പിടിയിൽ; പിടികൂടിയത് രണ്ടു കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനംകഞ്ചാവ്.

ചാലക്കുടിക്കടുത്ത് കൊടകരയിൽ
വീണ്ടും വൻ കഞ്ചാവ് വേട്ട;നൂറ്റിയൻപത്
കിലോയോളം കഞ്ചാവുമായി രണ്ടു
ക്രിമിനലുകൾ പിടിയിൽ; പിടികൂടിയത് രണ്ടു കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ
ഇനംകഞ്ചാവ്.

ചാലക്കുടി: ആംഢംബര കാറിൽ
അതിവിദഗ്ധമായി ഒളിപ്പിച്ച്
കടത്തുകയായിരുന്ന നൂറ്റി അൻപത്
കിലോയോളം കഞ്ചാവുമായി രണ്ടു
പേരെ ചാലക്കുടി
ഡിവൈഎസ്പി സി.ആർ. സന്തോഷും
സംഘവും പിടികൂടി.
എറണാകുളം ജില്ലയിലെ ആലുവ
ചുണങ്ങംവേലി സ്വദേശിയും കുപ്രസിദ്ധ
ക്രിമിനലുമായ വടക്കേലാൻ വീട്ടിൽ
ടോംജിത്ത് ടോമി എന്ന നെടിലാൻ
ടോംജിത് (25 വയസ്), ആലുവ എടത്തല്
പഞ്ചായത്തോഫീസിനു സമീപം
താമസിക്കുന്ന കൂറ്റിയേടത്ത് വീട്ടിൽ
വിൻസന്റ് സെബാസ്റ്റ്യൻ എന്ന
കുറുക്കൻ വിൻസെന്റ് (30വയസ്)
എന്നിവരാണ് കഞ്ചാവ്
കടത്തുന്നതിനിടെ ചാലക്കുടിക്കടുത്ത്
പേരാമ്പ്രയിൽ പിടിയിലായത്.
സംസ്ഥാന പോലീസ് മേധാവി അനിൽ
കാന്ത് ഐ. പി.എസ്സിന്റെ
നിർദ്ദേശപ്രകാരം ലഹരി
വസ്തുക്കൾക്കെതിരെ വിപുലമായ
പരിശോധനകളും ബോധവത്കരണ
പരിപാടികളുമാണ് സംസ്ഥാനത്തുടനീളം
പോലിസ് നടത്തി വരുന്നത്. ഇതിന്റെ
ഭാഗമായി രഹസ്യ വിവരം ലഭിച്ചതിനെ
തുടർന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ്
മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ
നിർദ്ദേശപ്രകാരം ചാലക്കുടി
ഡിവൈഎസ്പി സി.ആർ
സന്തോഷിന്റെയും കൊടകര സർക്കിൾ
ഇൻസ്പെക്ടർ ജയേഷ് ബാലന്റെയും
നേതൃത്വത്തിൽ പേരാമ്പ്ര അപ്പോളോ
ടയേഴ്സിന് സമീപം നടത്തിയ വാഹന
പരിശോധനയിലാണ് കഞ്ചാവുമായി
വന്ന സംഘം പിടിയിലായത്.
ആന്ധ്രയിൽ നിന്നും കിലോയ്ക്ക്
അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന
മേൽത്തരം ഗ്രീൻ കഞ്ചാവ്
കേരളത്തിലെത്തിച്ച് ചില്ലറ വിൽപന
നടത്തുമ്പോൾ ഗ്രാമിന് അഞ്ഞൂറു
മുതൽ മുകളിലേക്കാണ് വില
ഈടാക്കുന്നത്. ആന്ധ്രയിൽ നിന്ന്
ആഡംബര കാറിൽ പാക്കറ്റുകളാക്കി
തുണി കൊണ്ട് മൂടിയാണ് കഞ്ചാവ്
കടത്തിയിരുന്നത്.
ചാലക്കുടി ഡിവൈഎസ്പി സി .ആർ .
സന്തോഷ്, കൊടകര സർക്കിൾ
ഇൻസ്പെക്ടർ ജയേഷ് ബാലൻ, എസ് ഐ ജെയ്സൺ ജെ ക്രൈം സ്ക്വാഡ്
അംഗങ്ങളായ സതീശൻ മടപ്പാട്ടിൽ,
റോയ് പൗലോസ്, പി.എം മൂസ, വി.യു
സിൽജോ, എ.യു റെജി, ബിനു എം.ജെ,
ഷിജോ തോമസ്, കൊടകര സ്റ്റേഷനിലെ
അഡീഷണൽ എസ് ഐ മരായ
സോജൻ, പി.പി ഷാജൻ, റിജി എം.എം.
എ.എസ്.ഐ മാരയ തോമസ്, റെജി
മോൻ, വിനോദ് ഇ.ബി,സീനിയർ സിപിഒ
മാരായ ബൈജു എം.എസ്, റെനീഷ്
പി.എസ്, സിജു ആലുക്ക് , ഷാജു സി.എ.
ആന്റണി, അനീഷ്, ജെറിൻ സൈബർ
സെൽ ഉദ്യോഗസ്ഥരായ രജീഷ്,
പ്രജിത്ത്, സനൂബ് സി.ആർ, സിൽജോ,
മനു കൃഷ്ണ
എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ്
പിടികൂടിയത്. ഒരു മാസത്തിനുള്ളിൽ
ചാലക്കുടി ഡിവൈഎസ്പി യുടെ
നേതൃത്വത്തിൽ അഞ്ഞൂറ് കിലോയോളം
കഞ്ചാവ് കൊരട്ടി, കൊടകര,
പുതുക്കാട് എന്നിവിടങ്ങളിൽ നിന്നായി
പിടികൂടിയിരുന്നു.
ലോക് ഡൗൺ സാഹചര്യം
മുതലെടുത്ത് ഉയർന്ന വിലക്ക് കഞ്ചാവ്
വിറ്റഴിക്കണമെന്ന ലക്ഷ്യത്തോടെയാണ്
യുവാക്കൾ അന്യ സംസ്ഥാനങ്ങളിൽ
നിന്ന് കേരളത്തിലേക്ക് കഞ്ചാവ്
കടത്തുന്നതിന്നായി ഇറങ്ങുന്നത്. ലഹരി
വസ്തുക്കൾ കടത്തുന്ന
സംഘങ്ങൾക്കെതിരെ കർശനമായ
പരിശോധനയും നടപടികളും
സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പിടിയിലായവരെ കോവിഡ്
മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ
ഹാജരാക്കും.
ചെറുപ്പത്തിലേ മുതൽ ക്രിമിനൽ
പശ്ചാതലമുള്ളവരാണ് പിടിയിലായ
ഇരുവരുമെന്ന് പോലീസ് അറിയിച്ചു.
കൊരട്ടി, മാള, ഇരിങ്ങാലക്കുട മുതലായ
സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ
പ്രതിയാണ് ടോംജിത്ത്, ആലുവ ഈസ്റ്റ്,
കുന്ദംകുളം മുതലായ സ്റ്റേഷനുകളിൽ
വിൻസെന്റിനെതിരെ നിരവധി
കേസുകളുണ്ട്. ഈ കേസുകളിൽ
ചിലതിൽ കോടതിയിൽ
ഹാജരാവാത്തതിനെ തുടർന്ന്
ഇരുവർക്കുമെതിരെ അറസ്റ്റ്
വാറണ്ടുകളും നിലവിലുണ്ട്.

Please follow and like us: