ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 300 ൽ അധികം പേർക്ക്; നഗരസഭയിൽ മാത്രം 98 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 300 ൽ അധികം പേർക്ക്; നഗരസഭയിൽ മാത്രം 98 പേർ പട്ടികയിൽ; പൂമംഗലം പഞ്ചായത്തിൽ കോവിഡ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 302 പേർക്ക് . നഗരസഭയിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 98 പേർക്കാണ്. ഇതോടെ നഗരസഭ പരിധിയിൽ ചികിൽസയിൽ ഉള്ളവരുടെ എണ്ണം 472 ആയി ഉയർന്നു. 379 പേർ നിരീക്ഷണത്തിലുമുണ്ട്.
വേളൂക്കരയിൽ 50 ഉം പടിയൂരിൽ 47 ഉം ആളൂരിൽ 31 ഉം പൂമംഗലത്ത് 24 ഉം മുരിയാട് 22 ഉം കാറളത്ത് 21 ഉം കാട്ടൂരിൽ 9 ഉം പേർക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
പൂമംഗലം പഞ്ചായത്തിൽ കോവിഡ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. ചാമക്കുന്ന് കള്ളിക്കാടൻ വിൽസൻ്റെ ഭാര്യ ഷീബ (48) ആണ് മരിച്ചത്. കാതറിൻ, കരോളിൻ എന്നിവർ മക്കളാണ്.

Please follow and like us: