ഇരിങ്ങാലക്കുട മണ്ഡലത്തിൽ 212 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 69 ഉം ആളൂരിൽ 59 ഉം കാറളത്ത് 31 ഉംപേർ പട്ടികയിൽ; ഇരിങ്ങാലക്കുട നഗരസഭയിൽ മരണാനന്തര പരിശോധനയിൽ വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 212 പേർക്ക് കൂടി കോവിഡ്; നഗരസഭയിൽ 69 ഉം ആളൂരിൽ 59 ഉം കാറളത്ത് 31 ഉംപേർ പട്ടികയിൽ; ഇരിങ്ങാലക്കുട നഗരസഭയിൽ മരണാനന്തര പരിശോധനയിൽ വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 212 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 69 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 420 പേരാണ് നഗരസഭയിൽ ചികിൽസയിൽ കഴിയുന്നത് .358 പേർ നിരീക്ഷണത്തിൽ ഉണ്ട്. ആളൂർ പഞ്ചായത്തിൽ 59 ഉം കാറളത്ത് 31 ഉം കാട്ടൂർ, വേളൂക്കര, പൂമംഗലം പഞ്ചായത്തുകളിൽ 11 പേർക്ക് വീതവും പടിയൂർ, മുരിയാട് പഞ്ചായത്തുകളിൽ 10 പേർ വീതവും ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുണ്ട്.
ഇരിങ്ങാലക്കുട നഗരസഭയിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട സോൾവെൻ്റ് വെസ്റ്റ് റോഡിൽ ഒലൂക്കാരൻ വർഗ്ഗീസ് ഭാര്യ റോസി (77) ആണ് മരിച്ചത്. മരണാനന്തര പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.ജെയ്സൻ, ഷാജു, ബാബു, ജോഷി എന്നിവർ മക്കളും സാജി, ഷീല, സിജി, ജിൻസി എന്നിവർ മരുമക്കളുമാണ്.

Please follow and like us: