കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; അഞ്ചാം പ്രതിയും പോലീസ് പിടിയിൽ.
തൃശൂർ: കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒരു പ്രതി കൂടി പിടിയിൽ.അഞ്ചാം പ്രതിയും ബാങ്കിൻ്റെ മുൻ കമ്മീഷൻ എജൻ്റുമായ ഇരിങ്ങാലക്കുട കൊരുമ്പിശ്ശേരി അനന്തത്ത്പറമ്പിൽ ബിജോയ് (47 വയസ്സ്)നെയാണ് ക്രൈം ബ്രാഞ്ച് സംഘം ഗുരുവായൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ ആറ് പ്രതികളിൽ നാല് പേരും പിടിയിലായി. നാലാം പ്രതി പെരിഞ്ഞനം പള്ളത്ത് വീട്ടിൽ കിരൺ (31 വയസ്സ്), ആറാം പ്രതിയും ബാങ്കിലെ സൂപ്പർമാർക്കറ്റിലെ മുൻ അക്കൗണ്ടൻ്റുമായ റെജി അനിൽ (43) എന്നിവരാണ് ഇനി പിടിയിലാകാനുള്ളത്.ഒന്നാം പ്രതിയും ബാങ്കിൻ്റെ മുൻ സെക്രട്ടറിയുമായ തളിയക്കോണം തൈവളപ്പിൽ സുനിൽകുമാർ (58), രണ്ടാം പ്രതി മാപ്രാണം മൂത്രത്തിപ്പറമ്പിൽ ബിജു കരീം (45), മൂന്നാം പ്രതിയും ബാങ്കിൻ്റെ മുൻസീനിയർ അക്കൗണ്ടൻ്റുമായ ജിൽസ് (43) എന്നിവർ റിമാൻ്റിലാണ്.