കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മരിച്ചു.

കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മരിച്ചു.

കൊടുങ്ങല്ലൂർ: കടലിലെ തിരയിൽ പെട്ട മകനെ രക്ഷിക്കാൻ ഇറങ്ങിയ പിതാവ് മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട എസ്എൻ നഗറിൽ പനങ്ങാട്ട് വേലായുധൻ മകൻ ഭരതൻ (50) ആണ് മരിച്ചത്. വൈകീട്ട് 5 മണിയോടെ അഴീക്കോട് മുനയ്ക്കൽ ബീച്ചിൽ വച്ചായിരുന്നു സംഭവം. ഉച്ചക്ക് രണ്ട് മണിയോടെ ഭരതൻ സകുടുംബം കടൽ കാണാൻ ഇറങ്ങിയത്. കടലിലെ തിരയിൽ പെട്ട മകൻ ഹരിപ്രസാദിനെ രക്ഷപ്പെടുത്തിയെങ്കിലും പിതാവ് ചുഴയിൽ പെടുകയായിരുന്നു. ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓട്ടോ ഡ്രൈവർ ആണ്. ജിനിയാണ് ഭാര്യ. ഹരിപ്രസാദ്, അമ്പിളി, അനന്തപ്രസാദ് എന്നിവർ മക്കളാണ്.

Please follow and like us: