ഇരിങ്ങാലക്കുട മണ്ഡലത്തിൽ 145 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 76 പേർക്ക്; നഗരസഭയിലും ആളൂർ, പൂമംഗലം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും.

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 145 പേർക്ക് കൂടി കോവിഡ്; മുരിയാട് പഞ്ചായത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത് 76 പേർക്ക്; നഗരസഭയിലും ആളൂർ, പൂമംഗലം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും.9

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 145 പേർക്ക് കൂടി കോവിഡ്.നഗരസഭയിൽ 13 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 330 പേർ ചികിൽസയിലും 374 പേർ നിരീക്ഷണത്തിലും നഗരസഭ പരിധിയിൽ കഴിയുന്നുണ്ട്. കാറളത്ത് 8 ഉം പടിയൂർ 14 ഉം മുരിയാട് 76 ഉം ആളൂരിൽ 11 ഉം കാട്ടൂരിൽ 7 ഉം വേളൂക്കരയിൽ 12 ഉം പൂമംഗലത്ത് 4 ഉം പേർ ഇന്നത്തെ കോവിഡ് പട്ടികയിലുണ്ട്.
പൂമംഗലം, ആളൂർ പഞ്ചായത്തുകളിലും നഗരസഭയിലുമായി ഇന്നലെയും ഇന്നുമായി മൂന്ന് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .നഗരസഭയിൽ കോവിഡ് ചികിൽസയിലായിരുന്ന കുഴിക്കാട്ടുകോണം കെങ്കയിൽ വീട്ടിൽ മനോഹരൻ മകൻ ശെൽവൻ (31) ആണ് മരിച്ചത്.ശാന്തയാണ് അമ്മ. ശരത് സഹോദരനാണ്.
ആളൂർ പഞ്ചായത്തിൽ കണ്ണമ്പുഴ ചെരടായി വറീത് മകൻ ജേക്കബ് ആണ് മരിച്ചത്. 91 വയസ്സായിരുന്നു. പൂമംഗലം പഞ്ചായത്തിൽ ചേലൂക്കാവ് കണിച്ചായി തോമൻ മകൻ ജോണി (80) ആണ് മരിച്ചത്. മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.

Please follow and like us: